മുണ്ടൂര്‍ : വിവിധങ്ങളായ സുരാക്ഷ ഉപകരണങ്ങള്‍ ഒരുകുടക്കീഴിലൊരുക്കി ഗാര്‍ഡി യന്‍ സേഫ്റ്റി മൈലംപുള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടര്‍മാരായ ടോമിന്‍, ബീന തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മൈലംപുള്ളി സെന്റ് മേരീസ് ചര്‍ച്ച വികാരി ഫാ.ജോര്‍ജ് തെരുവന്‍കുന്നല്‍ മുഖ്യാതിഥിയായിരുന്നു. ഡയറക്ടര്‍മാരായ ബിബിന്‍, ഷിയോണ്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.അഗ്നി ശമന പ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള ഉപകരണങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും അവയുടെ സര്‍വീസിംഗ് എന്നിവ ഗാര്‍ഡിയനില്‍ ലഭ്യമാകും. കൂടാതെ ഫയര്‍ എന്‍.ഒ. സി, എ.എം.സി, ഫസ്റ്റ് എയ്ഡ് ക്ലാസുകള്‍ എന്നീ സേവനങ്ങളും ഗാര്‍ഡിയന്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9778455101