മണ്ണാര്‍ക്കാട് : കുന്തിപ്പുഴ കേന്ദ്രീകരിച്ചുള്ള ജലഅതോറിറ്റിയുടെ സമഗ്രശുദ്ധജല വിത രണ പദ്ധതിയുടെ പമ്പ് ഹൗസിലെ റോവാട്ടര്‍ കിണറില്‍ ചെളിയും മണലും അടിഞ്ഞു കൂടുന്നത് ശുദ്ധജലവിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. ഇതേ തുടര്‍ന്ന് മണലും മറ്റും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് കുന്തിപ്പുഴയില്‍ നി ന്നാണ് പദ്ധതി വഴി കുടിവെള്ളമെത്തിക്കുന്നത്. അയ്യായിരം ഗുണഭോക്താക്കളുണ്ട്. ചോമേരി ഭാഗ ത്തെ ജലശുദ്ധീകരണശാലയില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപത്തെ സംഭരണിയിലേക്ക് എത്തിച്ചാണ് ജലവിതരണം നിലവില്‍ നടത്തി വരുന്ന ത്. പുഴയിലുള്ള കിണറില്‍ നിന്നുള്ള വെള്ളം പൈപ്പുവഴിയെത്തിച്ചാണ് പ്ലാന്റില്‍ ശുദ്ധീകരിക്കുന്നത്. റോവാട്ടര്‍ കിണറിലും ഗ്യാലറിയിലും മണലടിഞ്ഞാല്‍ ജലവിതര ണത്തെ ബാധിക്കാറുണ്ട്. പതിവുപോലെ കിണറുകളില്‍ നിന്നും ചെളിയും മണലുമെ ല്ലാം കഴിഞ്ഞമാസം നീക്കിയിരുന്നതാണ്. എന്നാല്‍ കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിലെ മലവെള്ളപ്പാച്ചിലില്‍ മണലും ചെളിയുമെല്ലാമെത്തി കിണറില്‍ അടിഞ്ഞു കൂടി.
രണ്ട് മീറ്ററോളം ഉയരത്തില്‍ മണലുണ്ടെന്ന് പറയുന്നു. ഇക്കഴിഞ്ഞ ദിവസം വെ ള്ളം പമ്പ് ചെയ്യുമ്പോഴാണ് കിണറില്‍ മണല്‍ വന്നടിഞ്ഞത് ശ്രദ്ധയില്‍പെട്ടത്. പമ്പിങ്ങിനിടെ മോ ട്ടോറും തകരാറിലായി. തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ജലവിതരണം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇത് സംബന്ധിച്ച് നഗരസഭയ്ക്കും ഗുണഭോക്താക്കള്‍ ക്കും ജല അതോറിറ്റി അറിയിപ്പ്‌നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരി ക്കാന്‍ വൈകിയത് ജലഅതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന സാധാ രണക്കാരായ ഗുണഭോക്താക്കളെ പ്രയാസത്തിലാക്കി. ഇവര്‍ക്ക് ഈ മഴക്കാലത്തും ശുദ്ധജലം വിലനല്‍കി വാങ്ങേണ്ട അവസ്ഥയാണെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
റോവാട്ടര്‍ കിണറില്‍ അടിഞ്ഞമണലും ചെളിയും ഇന്ന് മുതല്‍ നീക്കം ചെയ്യുമെന്നും മൂന്ന് ദിവസം കൂടി ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ.ജോസ് ജോസഫ്, പാലക്കാട് സര്‍ക്കിള്‍ ഓഫിസ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ സുരേന്ദ്രന്‍,എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ജയപ്രകാശന്‍, അസി എഞ്ചിനീയര്‍ നാസര്‍, ശാലി എന്നിവര്‍ സ്ഥലത്തെത്തി പരിശോധ ന നടത്തി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കാന്‍ അഡ്വ. ജോസ് ജോസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.