മണ്ണാര്‍ക്കാട് : കുരുന്നുകള്‍ക്ക് ആരോഗ്യകരവും രസകരവും അവിസ്മരണീയവുമായ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അനുഭവമൊരുക്കി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി ക്ക് കീഴിലുള്ള ടൈം കിഡ്‌സ് മോണ്ടിസോറി പ്രീസ്‌കൂളില്‍ പുതിയ അധ്യയനവര്‍ഷ ത്തിന് തുടക്കമായി. പ്രവേശനോത്സവം ആഘോഷമാക്കി. പുത്തനുടുപ്പിട്ട് രക്ഷിതാ ക്കളുടെ കൈപിടിച്ചെത്തിയ കുരുന്നുകളെ സ്‌കൂള്‍ കവാടത്തില്‍ പുഷ്പവൃഷ്ടി നടത്തി കരഘോഷത്തോടെ വരവേറ്റു. ഡാസില്‍ അക്കാദമി മാനേജിംങ് ഡയറക്ടര്‍ ഉമൈബ ഷഹനാസ്, സജ്‌ല, അഡ്മിനിസ്‌ട്രേറ്റര്‍ രാജി, അധ്യാപികമാരായ സ്‌നേഹ, തസ്‌നി, റജീന, കെയര്‍ ടേക്കര്‍ ലീന എന്നിവര്‍ സമ്മാനം നല്‍കി വിദ്യാര്‍ഥികളെ ക്ലാസ് മുറിയിലേക്ക് ആനയിച്ചു. കൈനിറഞ്ഞ സമ്മാനം സന്തോഷം നിറച്ചെങ്കിലും ചിലര്‍ ചിണുങ്ങി കര ഞ്ഞു. ചിലര്‍ക്കിതൊന്നും പ്രശ്‌നമായില്ല. ചുവരില്‍ നിറങ്ങളില്‍ തെളിഞ്ഞ പൂക്കളും പക്ഷിമൃഗാദികളും കണ്ട് പലരും കൗതുകമൂറി. ക്ലാസ് മുറിക്ക് പുറത്തെ കളിയുപക രണങ്ങള്‍ കണ്ടതും കുരുന്നുകളുടെ കണ്ണില്‍ സന്തോഷം നിറച്ചു. കളിചിരിയിലും കരച്ചിലിലും മുങ്ങിയ അധ്യയനവര്‍ഷത്തിന്റെ ആദ്യദിനം അങ്ങനെ ആവേശമായി. ഭൂമിക്ക് തണലേകാന്‍ കുരുന്നുകള്‍ തൈകള്‍ നട്ട് പരിസ്ഥിതി ദിനവും ആഘോഷിച്ചു.
ഡേകെയര്‍, പി.പി- 1 (എല്‍.കെ.ജി) വിഭാഗത്തിലാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിച്ച ത്. 30ലധികം വിദ്യാര്‍ഥികളാണ് ഈ അധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഇന്ത്യയിലെ നൂറ്‌നഗരങ്ങളില്‍ മൂന്നൂറ് പ്രീസ്‌കൂളുകളുമായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ജൈത്രയാത്ര തുടരുന്ന ടൈംകിഡ്‌സിന്റെ കേരളത്തിലെ 82-ാത്തെയും ജില്ല യിലെ ഏഴാമത്തെയും പ്രീസ്‌കൂളാണ് കോടതിപ്പടിയി കളത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്നത്. കുരുന്നുകളുടെ മനസ്സറിഞ്ഞുള്ള പാഠ്യപദ്ധതിയാണ് ടൈംകിഡ്‌സ് പ്രീസ്‌കൂളിനെ വേറിട്ട് നിര്‍ത്തുന്നത്. വൈകാരികവും ക്രിയാത്മകവു മായ വളര്‍ച്ച വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതാണ് പഠനപ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ സുരക്ഷയ്ക്ക് വിദ്യാലയം ഏറ്റവും മുന്‍ഗണന കല്‍പ്പിക്കുന്നു. ഓരോ കുട്ടിയ്ക്കും വ്യ ക്തിഗത ശ്രദ്ധ, മികച്ച അധ്യാപകര്‍, രസകരമായി രൂപകല്‍പ്പന ചെയ്ത ശീതീകരിച്ച ക്ലാസ് മുറികള്‍, അകത്തും പുറത്തും കളിസ്ഥലം, സ്പ്ലാഷ് പൂള്‍, സാന്‍ഡ് പിറ്റ്, ജിംനേഷ്യം തുടങ്ങിയവയെല്ലാം മണ്ണാര്‍ക്കാട്ടെ ടൈംകിഡ്സ് പ്രീസ്‌കൂളിലെ സവിശേഷതകളാണ്.
രണ്ട് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ടൈംകിഡ്സ് പ്രീസ്‌കൂളി ല്‍ പ്രവേശനം നല്‍കുന്നത്. പ്ലേ ഗ്രൂപ്പ്, നഴ്സറി, പിപി-1, (എല്‍.കെ.ജി), പിപി-2( യു.കെ .ജി.), ഡേ കെയര്‍ എന്നി വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി മാനേജ്മെ ന്റ് അറിയിച്ചു. ഗതാഗതം, ഡേകെയര്‍ സൗകര്യവും ലഭ്യമാണ്. സുരക്ഷിതമായ അടി സ്ഥാന സൗകര്യങ്ങളിലൂടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സമ്പന്നമാക്കുന്നതിനാവശ്യ മായതെല്ലാം ടൈംകിഡ്സ് പ്രീസ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809694303, 9037431938.