മണ്ണാര്‍ക്കാട് : പ്രകൃതിസംരക്ഷണത്തിന്റെ മാനുഷിക ഉത്തരവാദിത്തത്തിലേക്ക് വെളിച്ചം വീശി കുട്ടികളുടെ ‘കാലാവസ്ഥാ ഉച്ചകോടി’. ലോക പരിസ്ഥിതി ദിനാചരണ ത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്രപദ്ധതിയുടെ ഭാഗമയാ ണ് ഉച്ചകോടിയൊരുക്കിയത്. പ്രകൃതിക്കും മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്കും കാലാവസ്ഥവ്യതിയാനം ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിയെ അതിജീവിക്കാന്‍ കാര്‍ ബണ്‍ ന്യൂട്രല്‍ സമൂഹനിര്‍മിതിക്കായി ധൂര്‍ത്തും ആര്‍ഭാടവും ഉപേക്ഷിച്ച് പ്രകൃതി യോട് ഇണങ്ങിയ ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കണമെന്ന് ഉച്ചകോടി അംഗീക രിച്ച പ്രമേയം ആവശ്യപ്പെട്ടു.

പ്രകൃതിവിഭവങ്ങളുടെ അമിതോപയോഗം ഒഴിവാക്കി ഭാവിക്ക് വേണ്ടിയുള്ള കരുതല്‍ സമൂഹം ഉത്തരവാദിത്തമായി കരുതണം. ഫോസില്‍ ഇന്ധനോപയോഗം കുറച്ച് ബദല്‍ ഊര്‍ജ്ജമാര്‍ഗങ്ങള്‍ സ്വീകരിച്ച് ഊര്‍ജോത്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്ക ണം. വാഹനപെരുപ്പം കുറച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം. വനവല്‍ക്കരണം ശക്തിപ്പെടുത്തിയും കാര്‍ബണ്‍കുറഞ്ഞ സാങ്കേതിക വിദ്യകളും സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുക്കുകയും ചെയ്യണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉച്ചകോടിയില്‍ മണ്ണാര്‍ക്കാട് മേഖ ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 42 വിദ്യാര്‍ഥികള്‍ പങ്കെടുത്ത് പ്രബന്ധങ്ങ ള്‍ അവതരിപ്പിച്ചു. യു.പി. വിഭാഗത്തില്‍ കെ.ടി.എം. ഹൈസ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗ ത്തില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളും മികച്ചപ്രകടനം കാഴ്ചവെച്ച സ്‌കൂളായി തിര ഞ്ഞെടുക്കപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് മികവിനുള്ള പുരസ്‌കാരം.

സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. പ്രളയ ആഘാതവും പരിഹാരവും മുന്‍കൂട്ടി പ്രവചിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഡോ.എ.അനിഷ മുഖ്യാതിഥിയായി രിന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അനീഷയെ ആദരിച്ചു. പ്രൊഫ.പി. എം.സലാഹുദ്ധീന്‍, സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കുഞ്ഞിമുഹമ്മദ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, അസി.കോര്‍ഡി നേറ്റര്‍ ടി.കെ.സഫ്‌വാന്‍, ടി.ടി.ഫര്‍സീന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!