മണ്ണാര്‍ക്കാട് : മൂന്നര പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീ സില്‍ നിന്നും വിരമിക്കുന്ന മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന് സ്‌നേഹോഷ്മളമായ യാത്രയപ്പ് നല്‍കി മണ്ണാര്‍ക്കാട് പൗരാവലി. അ രകുര്‍ശ്ശി ക്ഷേത്രമൈതാനിയില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സഹ കരണ മേഖലയ്ക്ക് ഏറ്റവും മികച്ച സംഭാവന നല്‍കിയ സെക്രട്ടറിയാണ് പുരുഷോത്ത മനെന്ന് മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിനെ മികച്ച ബാങ്കാക്കി ആധുനികവ ല്‍ക്കരിച്ച് മികവുറ്റതാക്കിയ സെക്രട്ടറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ ഷനുകള്‍ വിതരണം ചെയ്യുന്ന കണ്‍സോര്‍ഷ്യമായി തിരഞ്ഞെടുക്കപ്പെട്ടത് മണ്ണാര്‍ ക്കാട് റൂറല്‍ ബാങ്കാണ്. അത് കുറ്റമറ്റ രീതിയില്‍ സെക്രട്ടറിയും ബാങ്കും കൈകാര്യം ചെയ്തു വെന്നും മന്ത്രി പറഞ്ഞു.പണത്തിനൊപ്പം സ്‌നേഹം കൂടി വിനിമയം ചെയ്തതാണ് അദ്ദേ ഹത്തെ ഇത്രയേറെ പ്രിയ പ്പെട്ടവനാക്കി മാറ്റിയതെന്ന് മുഖ്യാതിഥിയായ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.

എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കല്‍ ഡോക്യുമെന്ററി പ്രകാശനം ഓണ്‍ലൈനായി നിര്‍വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, തെ ങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, ഡോ.എ.കമ്മാപ്പ, എം.ഉണ്ണീന്‍, ടി. ആര്‍. സെബാസ്റ്റ്യന്‍, എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സിപിഐ ജില്ലാ സെക്രട്ടറി കെപി സു രേഷ് രാജ്, ജോസ് ബേബി, കളത്തില്‍ അബ്ദുല്ല, പി.എന്‍.മോഹനന്‍ മാസ്റ്റര്‍, യു.ടി. രാമ കൃഷ്ണന്‍, പി.ആര്‍.സുരേഷ്, ടി.എ.സലാം, എ.കെ.അബ്ദുള്‍ അസീസ്, അഡ്വ.ജോസ് ജോസ ഫ്, ബി.മനോജ്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി,സദക്കത്തുല്ല പടലത്ത്, രമേഷ് പൂര്‍ണിമ, കെ.പി.മസൂദ്, ടി.കെ.സുബ്രഹ്മണ്യന്‍, കെപിഎസ് പയ്യനെടം, ജി.പി.രാമചന്ദ്രന്‍, കെ.വി. അമീര്‍, ബാലന്‍ പൊറ്റശ്ശേരി, എം.ഹംസ, പി.ഉദയന്‍, ബാങ്ക് അസി.സെക്രട്ടറി എസ്.അജയ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.പുരുഷോത്തമന്‍ മറുപടി പ്രസംഗം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!