മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെ യ്തു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്.ബാലകൃഷ്ണന് അധ്യക്ഷനായി. സുധാകരന് മണ്ണാര്‍ക്കാട് ആമുഖപ്രഭാ ഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ സി.പി.പുഷ്പാനന്ദ്, ഡോ.എം.കെ.ഹരിദാസ്, എം.നാരായണന്‍കുട്ടി, ആര്.രാമകൃഷ്ണന്, ജോയിന്റ് സെക്രട്ടറി രതീഷ് നെച്ചുള്ളി, ട്രഷറര്‍ സണ്ണി.വി.തോമസ് എന്നിവര്‍ സംസാരിച്ചു.