മണ്ണാര്‍ക്കാട് : നഗരത്തില്‍ മുനിസിപ്പല്‍ ബസ് സറ്റാന്‍ഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ വീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നായാടിക്കുന്ന് സ്വദേശി യൂസഫ് (65) ആണ് അബദ്ധത്തില്‍ കാല്‍തെറ്റി കിണറിലകപ്പെട്ടത്. കിണറിന് മുകളിലുള്ള വലയില്‍ വിടവ് ശ്രദ്ധയില്‍പ്പെട്ട സമീപാസികളെത്തി നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്. ഉടന്‍ അഗ്നി രക്ഷാനിലയത്തില്‍ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ മാരായ ഒ.എസ്.സുഭാഷ്, എം.എസ്. ഷബീര്‍, അജീഷ്, ഫയര്‍ ആന്‍ റെസ്‌ക്യു ഓഫിസര്‍ ഡ്രൈവര്‍ വി.വിഷ്ണു എന്നിവരെത്തി രക്ഷാവല ഉപയോഗിച്ച് വയോധികനെ സുരക്ഷിത മായി പുറത്തെടുത്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!