പാലക്കാട് : പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പായി കുട്ടികളുടെ സുരക്ഷ യും സുഗമമായ യാത്രാ സൗകര്യവും മുന്‍നിര്‍ത്തി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധ ന നടത്തുന്നതിന് മോട്ടോര്‍ വാഹനവകുപ്പ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി റക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബസിന്റെ മുന്‍പിലും പുറകിലും എജുക്കേഷന്‍ ഇന്‍സ്റ്റിറ്റൂ ഷന്‍ ബസ്സ് (ഇ.ഐ.ബി) എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്ഥാപനത്തിന്റെ ഉടമ സ്ഥതയില്‍ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആണെങ്കില്‍ വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ മേഖലയില്‍ പരമാവ ധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തി.
സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷ ത്തെ പരിചയം നിര്‍ബന്ധം. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തില്‍ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കേണ്ട താണ്. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹ നമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം.
സ്‌കൂള്‍ വാഹനങ്ങളില്‍ പരമാവധി 50 കിലോമീറ്ററില്‍ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കേണ്ടതാണ്. ജി.പി.എസ് സംവിധാനം സ്‌കൂള്‍ വാഹന ങ്ങളില്‍ ഘടിപ്പിക്കേണ്ടതും അത് സുരക്ഷാമിത്ര സോഫ്റ്റ്വെയറുമായി ടാഗ് ചെയ്തിട്ടു ണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ വാഹനത്തി ന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കണം. നേര ത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍ പായി തന്നെ മറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യാന്ത്രിക പരിശോധന സ്‌കൂള്‍ തല ത്തിലും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ഇ.ഐ.ബി പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ പതിക്കേണ്ടതാണ്.
വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ (ആയമാര്‍) എല്ലാ സ്‌കൂള്‍ ബസ്സിലും ഉണ്ടായിരിക്കണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാവുന്നതാണ്. യാ തൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കരുത്.ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോര്‍ഡിങ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമി നേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
വാഹനത്തിന്റെ പുറകില്‍ വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ട താണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്രാമാര്‍ഗ്ഗങ്ങള്‍ സംബധിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കുകയും മോട്ടോര്‍ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയ ത്ത് ഹാജരാക്കുകയും വേണം. ഡോറുകള്‍ ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉള്‍ക്കൊള്ളു ന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കേണ്ട തും സ്‌കൂള്‍ അധികാരികള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതു മാണ്.
സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോണ്‍വെക്‌സ് ക്രോസ് മിററും വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണ മായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള പാരാബോളിക് റിയര്‍വ്യൂ മിററും ഉണ്ടായിരി ക്കണം. വാഹനത്തിനകത്ത് ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ഏവര്‍ക്കും കാണാവു ന്ന രീതിയി ലും അടിയന്തരഘട്ടങ്ങളില്‍ എളുപ്പത്തില്‍ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിക്കുകയും പ്രവര്‍ത്തനക്ഷമത കാലാകാലങ്ങളില്‍ സ്‌കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം. വാഹനത്തിന്റെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്പികള്‍ ഘടിപ്പിക്കണം.
കുട്ടികളുടെ ബാഗുകള്‍ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം. കൂളിങ് ഫിലിം / കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം സ്‌കൂള്‍ വാഹന ങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം. സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമര്‍ജന്‍സി എക് സിറ്റ് സംവിധാനം ഉണ്ടായിരിക്കുകയും എമര്‍ജന്‍സി എക്‌സിറ്റ് എന്ന് വെള്ള പ്രതല ത്തില്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുകയും ചെയ്യണം.
ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കുകയും അയാള്‍ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാ വശ്യമായ കാര്യങ്ങള്‍ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വാഹന ത്തിലെ ജീവനക്കാര്‍ക്കും ആവശ്യമെങ്കില്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സ്‌കൂളിന്റെ പേരും ഫോ ണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം.
വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098), പോലീസ് (100), ആംബുലന്‍സ് (102), ഫയര്‍ഫോഴ്‌സ് (100), ബന്ധപ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഓഫീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാ ള്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കേണ്ടതാണ്. വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി രേഖപ്പെ ടുത്തേണ്ടതാണ്. സ്‌കൂള്‍ അധികാരികളോ പാരന്റ് / ടീച്ചേഴ്‌സ് പ്രതിനിധികളോ വാഹ നത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിന്റെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്. കുട്ടികള്‍ സുരക്ഷിതമായി ഇറക്കുകയും കയറ്റു കയും ചെയ്ത് ഡോര്‍ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ വാഹനം മുന്‍പോട്ടു എടുക്കാവൂ.
കുട്ടികളുടെ ഡ്രൈവിങ് സ്വഭാവരീതികള്‍ രൂപീകരിക്കുന്നതില്‍ സ്‌കൂള്‍ വാഹനത്തി ലെ ഡ്രൈവര്‍മാരുടെ പങ്ക് വളരെ വലുതാണെന്നതിനാല്‍ മാതൃകാപരമായി വാഹനം ഓടിക്കുന്നു എന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തുകയും മാതൃക ആകേണ്ടതുമാണ്. വെറ്റില മുറുക്ക്, ലഹരിവസ്തുക്കള്‍ ചവയ്ക്കല്‍, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ചെറിയ കുട്ടികളെ കയറു ന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നല്‍കുന്നതിനും റോഡ് വാഹനത്തിന്റെ പുറകില്‍ കൂടി മുറിച്ച് കടക്കുന്നതിനും ഡോര്‍ അറ്റന്‍ഡര്‍ സഹായിക്കേണ്ടതാണ്.
വാഹനം പുറകോട്ട് എടുക്കുന്നത് ഡോര്‍ അറ്റന്‍ഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെ യും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണം. ക്യാംപസുകളിലും ചു റ്റും കുട്ടികള്‍ കൂടിനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കര്‍ ശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹന ത്തില്‍ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയില്‍ വാഹനത്തില്‍ കയറുന്നതി നും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടി കൈ ക്കൊള്ളേണ്ടതാണ്.
