തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറി യിച്ചു. മന്ത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അതിരപ്പള്ളിയിലേത് അസാധരണ മരണ ങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചത്. മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റു മാര്‍ട്ടത്തിന് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാര്‍ത്താകുറിപ്പ്
തൃശൂര്‍ അതിരപ്പിള്ളി സമീപപ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എകെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ വാഴച്ചാല്‍ ഉന്നതയിലെ സതീഷ്, ്ംബിക ദമ്പതികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്ത് കുടില്‍കെട്ടി തേന്‍ ശേഖരിച്ചുവരികയായിരുന്നു. രണ്ട് പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംസ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരും പൊലിസ് എത്തി പുഴയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലിസ് അന്വേഷിച്ചുവരുന്നു. മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ട്. പോസ്റ്റുമാര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. NEWS COPIED FROM MATHRUBHUMI
