മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ അരകുര്‍ശ്ശി ആറാട്ട്കടവ് പരിസ രത്ത് സ്ഥാപിച്ച ഓപ്പണ്‍ ജിം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നാടിന് സമര്‍ പ്പിച്ചു. നഗരസഭയിലെ ആദ്യത്തെ ഓപ്പണ്‍ ജിം ആണിത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് കൗണ്‍സിലറുടെ വികസന ഫണ്ട് വിനിയോഗിച്ചാണ് സ്ത്രീകള്‍ക്ക് ഉള്‍പ്പടെ വ്യാ യാമം ചെയ്യാവുന്ന കഴിയുന്ന ഓപ്പണ്‍ ജിം നിര്‍മിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണ്‍, മാസിത സത്താര്‍, ഹംസ കുറുവണ്ണ, കൗണ്‍ സിലര്‍മാരായ യൂസഫ് ഹാജി, മുജീബ് ചേലോത്ത്, സമീര്‍ വേളക്കാടന്‍, ലക്ഷ്മി, പൊതു പ്രവര്‍ത്തകരായ രാമനാഥന്‍, ഖാലിദ്, കാളിദാസന്‍ നായര്‍, ശ്രീകുമാര്‍, അംഗനവാടി ടീച്ച ര്‍ പൂമോള്‍, വിജി, ഷീബ, ഗുരുവായൂരപ്പന്‍, വീരാന്‍, വാപ്പുട്ടി, ഉമ്മര്‍ കുന്തിപ്പുഴ, അഷ്‌കര്‍ അലി, അസ്‌ലം അച്ചു, എം.അജേഷ്, വിശ്വംഭരന്‍, അനിത തുടങ്ങിയവര്‍ സംസാരിച്ചു.
