അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി മെയ് 11ന് പെരിന്തല്‍മണ്ണയില്‍ ‘ധര്‍മ്മസമരത്തിന്റെ വിദ്യാര്‍ഥി കാലം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെയും 17,18 തീയതികളില്‍ നടക്കുന്ന എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ വാര്‍ഷികത്തിന്റെയും പ്രചാരണ ഭാഗമാ യി എടത്തനാട്ടുകര മണ്ഡലത്തില്‍ സന്ദേശയാത്ര നടത്തി. കോട്ടപ്പള്ളയില്‍ ജില്ലാ സെ ക്രട്ടറി റിഷാദ് അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്ത്തൊ ടി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, മണ്ഡലം ട്രഷറര്‍ ഒ.പി. ഷാജഹാന്, ടി.കെ. മുഹമ്മദ്, പി. അബ്ദുസ്സലാം, കെ.ടി. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. എടത്തനാട്ടുകരയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദേശ യാത്രക്ക് സ്വീകരണം നല്കി. വിവിധ കേന്ദ്രങ്ങളില്‍ ഷംസുദ്ദീന് പൂതങ്കോടന്, സഹല്‍ മശ്ഹൂര്‍,നാശിദ് ചെറുകോട്, ഷാഫി വല്ലപ്പുഴ, മുഹ്സിന് ഉപ്പുകുളം, എ.അജ് വദ് എന്നി വര് പ്രഭാഷണം നടത്തി.
