മണ്ണാര്‍ക്കാട് : നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപനത്തിന് തടയിടുവാന്‍ ബോ ധവല്‍ക്കരണങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്ക് ധാര്‍മികബോധം പകര്‍ന്നു നല്‍കലാണ് പരിഹാരം എന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ണാര്‍ക്കാട് മണ്ഡലം സമിതി കുന്തിപ്പുഴയില്‍ വെച്ച് നടത്തിയ ധര്‍മ്മസമര സംഗമം അഭിപ്രായപ്പെട്ടു. മെയ് 11ന് പെരിന്തല്‍മണ്ണ വെച്ച് വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള സ്റ്റുഡ ന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. 1985ലെ എന്‍. ഡി.പി.എസ് നിയമം പുതിയ കേസുകളെ പഠനവിധേയമാക്കി ആവശ്യമായ ഭേദഗതിക ളോടെ പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം സ്റ്റു ഡന്റ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി പി.മുജീബ് സലഫി അധ്യക്ഷയായി. ഷാഫി സ്വബാഹി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം മണ്ഡലം പ്രസിഡന്റ് നാസര്‍ പോപ്പുലര്‍, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് കെ.ടി.ഷഫീഖ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, ഓര്‍ഗനൈസിങ് സെക്രട്ടറി മാജിദ് മണ്ണാര്‍ക്കാട്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷഫീഖ് അല്‍ ഹികമി അന്നദീരി, ട്രഷറര്‍ എന്‍.എം.ഇര്‍ഷാദ് അസ്ലം, വൈസ് പ്രസിഡന്റ് ഷഹീര്‍ അല്‍ ഹികമി, മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി സഫീര്‍ അരിയൂര്‍, അലി അക്ബര്‍ മണലടി, കുഞ്ഞിമുഹമ്മദ് കല്ലടി, ഷാനിഫ് പള്ളിക്കുന്ന്, ഫസല്‍ തെങ്കര, സാബിഖ് ബിന്‍ സലീം എന്നിവര്‍ സംസാരിച്ചു.
