മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ജോയിന്റ് ആര്‍.ടി.ഒ ഓഫിസ് പരിധിയിലെ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ടെസ്റ്റുക ള്‍ക്ക് മുന്‍ഗണന ലഭ്യമാകണമെങ്കില്‍ അര്‍ധരാത്രിക്ക് തന്നെയെത്തി വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് നേതാക്കള്‍ ആര്‍ടിഒ ഓഫിസിലെ ത്തി മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറുമായി ചര്‍ച്ച നടത്തി. ടെസ്റ്റിന് അപേക്ഷിച്ചവ രുടെ മുന്‍ഗണനക്രമം അനുസരിച്ച് 60 പേരുടെ പട്ടിക തലേദിവസം തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. മണ്ണാര്‍ക്കാട് പോലുള്ള വലിയ പ്രദേശത്ത് രണ്ട് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ വേണ്ട നട പടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി, ഭാരവാഹികളായ സി.മുജീബ് റഹ്മാന്‍, നൗഷാദ് ചങ്ങലീരി, സമദ് പൂവക്കോടന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് ഷമീര്‍ വാപ്പു, സെക്രട്ടറി സാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.