തച്ചമ്പാറ : ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അക്രിഡിറ്റേ ഷന്‍ ലഭിച്ചു. സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.വനജ, ഡോ.ശോഭ, ഫാര്‍മസിസ്റ്റ് ഷിനി, വാര്‍ഡ് മെ മ്പര്‍ മല്ലിക എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ ക്ക് അക്രിഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയായ എന്‍.എ.ബി.എച്ച് മാനദണ്ഡങ്ങ ളുടെ അടിസ്ഥനത്തില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് അംഗീകാരം. അടി സ്ഥാന സൗകര്യവികസനം, രോഗീസൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്‍മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പടെയുള്ള സേവനനിലവാരങ്ങളാണ് വിലയിരു ത്തിയത്. ദേശീയ ആയുഷ്മിഷന്‍ കേരളയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്ത നങ്ങള്‍ നടന്നത്.