മണ്ണാര്‍ക്കാട് : പുതുതായി കാലുകള്‍ സ്ഥാപിക്കാതെ നഗരസഭയുടെ തെരുവുവിളക്കു കാലുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സാധ്യതയും അധികൃതര്‍ തേ ടുന്നു. നഗരത്തില്‍ ദേശീയപാതയുടെ ഇരുവശത്തും കാലുകള്‍ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി നഗരസഭയ്ക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനായി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗവും കെല്ലും ചേര്‍ന്ന് അടുത്ത ദിവസം നഗരത്തില്‍ പരിശോധന നടത്തും.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ഇരുവശത്തായി നെല്ലിപ്പുഴ പാലത്തിനും കുന്തിപ്പുഴ പാലത്തിനും ഇടയിലുള്ള 3.5 കിലോമീറ്റര്‍ ദൂരത്തില്‍ കാമറകള്‍ സ്ഥാപിക്കാ നാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. കേബിള്‍ ഉറപ്പിക്കുന്നതിനും മറ്റുമായി അമ്പതോ ളം കാലുകള്‍ സ്ഥാപിക്കേണ്ടി വരും. ഇതിന് ദേശീയപാത അതോറിറ്റിയില്‍ നിന്നും അനുമതി ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അധി കൃതര്‍ ബദല്‍മാര്‍ഗം തേടുന്നത്. തെരുവിളക്കു കാലുകളില്‍ കാമറ സ്ഥാപിക്കല്‍ സാധ്യ മാണെങ്കില്‍ എസ്റ്റിമേറ്റ് പുതുക്കി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു മാസത്തിനകം പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
കാമറ സ്ഥാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ ആയിട്ടുണ്ട്. കോഴിക്കോടുള്ള ഇന്‍ ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. ഇവര്‍ പ്രവൃത്തി ആരംഭി ക്കാനിരിക്കെ അനുമതി തടസം വന്നതോടെ പദ്ധതി നീണ്ട് പോയി. രണ്ട് എഐ കാമറ കളടക്കം 47എണ്ണം 65 ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്യു ന്നത്. നെല്ലിപ്പുഴയിലും കുന്തിപ്പുഴയിലും സ്ഥാപിക്കുന്ന എഐ കാമറകളിലെ ദൃശ്യങ്ങ ള്‍ നഗരസഭയ്ക്കും പൊലിസിനും ഒരുപോലെ ലഭ്യമാകുന്ന തരത്തിലായിരിക്കും ക്രമീ കരിക്കുക. ജനങ്ങളുടെ സുരക്ഷയും നഗരസൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി കാമറകള്‍ സ്ഥാപിക്കുന്നതോടെ ലഹരിക്കടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍, അന ധികൃതപാര്‍ക്കിംഗ്, മാലിന്യനിക്ഷേപം എന്നിവയെല്ലാം തടയാനുമാകുമെന്നാണ് കണ ക്കുകൂട്ടല്‍. നഗരം കാമറ കണ്ണിലാകുന്നത് പൊലിസിനും ഏറെ ഗുണം ചെയ്യും.