മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ നിന്നും അനധി കൃതമായി മരം മുറിച്ച് നീക്കിയെന്ന സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും ആരം ഭിച്ചു. ഇതിന്റെ ഭാഗമായി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള മൂന്നം ഗ സമിതി സ്ഥലം സന്ദര്‍ശിക്കുകയും അനധികൃതമായി മരം മുറിച്ച് നീക്കിയ ഇടങ്ങളി ല്‍ പരിശോധന നടത്തുകയും ചെയ്തു. തെളിവുകള്‍ കണ്ടെത്തുകയും ഗവേഷണകേന്ദ്രം അധികൃതര്‍, ജീവനക്കാര്‍, വാച്ചര്‍മാര്‍ എന്നിവരില്‍ നിന്നും വിശദീകരണവുമാരാഞ്ഞു. രേകളും പരിശോധിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ സര്‍വകലാശാ ല വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിക്കും. അന്വേഷണ നടപടികളുടെ ഭാഗമായി പൊലി സും കഴിഞ്ഞ ദിവസം ഗവേഷണകേന്ദ്രം അധികൃതരില്‍ നിന്നും മൊഴിയെടുത്തിട്ടു ണ്ട്.അടുത്ത ദിവസങ്ങളില്‍ തുടര്‍ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. അപക ടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നല്‍കിയ അനുമതിയുടെ മറവിലാണ് കരാറുകാരനും സഹായികളും മറ്റ് മരങ്ങളും മുറിച്ച് നീക്കിയതായി പരാതിയുള്ളത്. മൂ ന്നുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ലേലപ്രകാരം 246 മരങ്ങളാണ് മുറിച്ച് നീക്കേണ്ടത്. ലേലമെടുത്തവര്‍ കഴിഞ്ഞ മാസം മുതല്‍ മരം മുറിക്കല്‍ തുടങ്ങി യിരുന്നു. 50 ശതമാനം മരങ്ങളും ഇതിനകം മുറിച്ചിട്ടുണ്ട്. മുറിക്കുന്ന മരങ്ങള്‍ അധികൃ തര്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് സമീപമുള്ള അടയാളപ്പെ ടുത്താത്ത താന്നി, മരുത് ഉള്‍പ്പടെയുള്ള 11 മരങ്ങളാണ് മുറിച്ചുനീക്കിയതായി പരിശോ ധനയില്‍ കണ്ടത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!