മണ്ണാര്‍ക്കാട്: വിദ്യാഭ്യാസമേഖലയുടെ സമഗ്രവികസനവും വയോജനങ്ങളുടെയും പാര്‍ ശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് നഗര സഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 71,70,83,073 കോടിരൂപ വരവും 70,27,37,500 കോടി ചിലവും 1,43,45,573 കോടിരൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീതയാണ് അവതരിപ്പിച്ചത്. ഉത്പാദനമേലയ്ക്ക് ആകെ 4.66 കോടി രൂപയും സേവനമേഖലയില്‍ 20 കോടിയിലധികം രൂപയും പശ്ചാത്തലമേഖ ലയില്‍ 3.5 കോടി രൂപയും വകയിരുത്തി.

ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നാല് കോടിരൂപ നീക്കിവെച്ചു. താലൂക്ക് ആശുപത്രി യ്ക്കും അലോപ്പതിയ്ക്കുമായി 1.25 കോടിയും വകയിരുത്തി. ശുചിത്വ -മാലിന്യ പരിപാലനത്തിന് 40 ലക്ഷവും ബജറ്റിലുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ 100 ജനറല്‍ വീടുകളും നിര്‍മിച്ചുനല്‍കും. നഗരസഭയുടെ സ്വപ്നപദ്ധതിയായ പുതിയ ഓഫിസ് – ഷോപ്പിങ് കോംപ്ലക്സ് , ഷീലോഡ്ജ് കം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിന് 15 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ ഇനത്തില്‍ വകയിരുത്തി. കൃഷി, അനുബന്ധമേഖലകള്‍ക്കും, റോഡുകള്‍, വൈദ്യുതി, പൊതുജനാരോഗ്യകേന്ദ്ര ങ്ങള്‍, മാലിന്യ പരിപാലനം, ശുചിത്വം, കുടിവെള്ളവിതരണം എന്നിവയ്ക്കും തുക വകയിരുത്തി. കൃഷിയില്‍ പച്ചക്കറികള്‍, നെല്‍കൃഷി വികസനവുണ്ട്.

മുഴുവന്‍ വാര്‍ഡുകളിലെയും അറുപത് വയസുകഴിഞ്ഞ എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുണ്ട്. ഒരു വര്‍ഷത്തിലാണ് കിറ്റ് നല്‍കുക. വിദ്യാഭ്യാസം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 36ലക്ഷം, നഗരസഭാ പരിധിയിലെ അങ്കണവാടികളും സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസ് മുറിയാക്കാനുള്ള സംവിധാനങ്ങള്‍ക്കും തുകയുംപ്രൈമറി വിദ്യാഭ്യാസത്തിന് 15ലക്ഷവും വകയിരുത്തി. തനത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ദൈനംദിന വരുമാന വര്‍ധനവിനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, മാസിത സത്താര്‍, പി. വത്സലകുമാരി, കൗണ്‍സിലര്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് കൗണ്‍സിലര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!