മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമില്‍ നിന്നും അനധികൃതമായി മരം മുറിച്ച് കടത്താ ന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫാം വര്‍ക്കേഴ്സ് യൂനിയന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.മനോമോഹനന്‍ സര്‍വകലാശാല വൈസ് ചാന് സിലര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ ഫാം സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് അപലപനീയമാണെന്ന് പരാതിയില്‍ പറയുന്നു. മരംമുറിക്കു ന്നത് പരിശോധിക്കാന്‍ ഒരു തൊഴിലാളിയെ പോലും നിയോഗിക്കാത്തത് ബോധപൂര്‍വ്വ മാണ്. ഇക്കാര്യങ്ങള്‍ യൂനിയന്‍ നേതാവെന്ന നിലയില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ അറിഞ്ഞും ആലോചിച്ചുമാണ് ഇതെല്ലാം ചെയ്തിട്ടുള്ളത്. എത്രലോഡ് കയറ്റിപോ യെന്നതിനും എത്ര മരങ്ങള്‍ മുറിച്ചുവെന്നതും വ്യക്തമല്ല. സംഭവത്തില്‍ നടപടി സ്വീ കരിക്കണമെന്നും ഫാമിനുണ്ടായ നഷ്ടങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കണ മെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.