കഞ്ചിക്കോട് : പുതുശ്ശേരിയിലെ വീട്ടില്‍ നിര്‍ത്തിയിട്ട മോപ്പെഡിന് മലപ്പുറത്ത് ഹെല്‍ മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിഴയൊടുക്കാന്‍ നോട്ടീസ്. നോട്ടീസ് കിട്ടിയത് 15 വര്‍ഷം തികഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പാലക്കാട് ആര്‍ടിഒ ഓ ഫിസുമായി ബന്ധപ്പെട്ടപ്പോള്‍. പുതുശ്ശേരി കല്ലിങ്കല്‍ വീട്ടില്‍ കെ.പ്രേംകുമാറാണ് മോ ട്ടോര്‍ വാഹന വകുപ്പിന്റെ വിചിത്രനടപടിയില്‍ വട്ടംകറങ്ങുന്നത്. ദിവസങ്ങളോലം ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും റജിസ്‌ട്രേഷന്‍ പുതുക്കാനാകാതെ ദുരിതത്തിലായ വാഹന ഉടമ ഗതാഗതമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്.

പാലക്കാട് നഗരത്തിനപ്പുറം ഒരിടത്തേക്കും ഈ വാഹനം കട ന്നുപോയിട്ടില്ലെന്ന് അറു പത്തിയഞ്ചുകാരനായ ഇദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ഇദ്ദേഹം മുഴുവന്‍ രേഖകള്‍ സഹിതം റജിസ്‌ട്രേഷന്‍ പുതുക്കാന്‍ ആര്‍ടിഒ ഓഫിസില്‍ അപേക്ഷ നല്‍കിയത്. ഇതിനായി 900 രൂപ ഫീസും അടച്ചു. ആര്‍ടിഒ ഉദ്യോഗ്സ്ഥര്‍ പരിശോധന യും പൂര്‍ത്തിയാക്കി. റജിസ്‌ട്രേഷന്‍ പുതുക്കി ആര്‍സി ബുക്ക് ഉടന്‍ അയക്കുമെന്നും അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മാസം 28ന് ഇദ്ദേഹത്തിന് പാലക്കാട് ആര്‍ടിഒ ഓഫി സില്‍ നിന്നും നോട്ടീസ് ലഭിച്ചു. ഓഫിസി ലെത്തിയപ്പോള്‍ വാഹനത്തിന് പിഴ അട ക്കാനുണ്ടെന്നും ജൂലൈ 27ന് മലപ്പുറത്ത് ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മലപ്പുറം പൊലിസ് ചുമത്തിയ 500 രൂപ പിഴയടച്ചാല്‍ റജിസ്‌ട്രേഷന്‍ പുതുക്കാമെന്നും ആര്‍ടിഒ ഓഫിസില്‍ നിന്ന് അറിയിച്ചു. തുടര്‍പരിശോധനയില്‍ നോട്ടീസിലുള്ളത് തന്റെ വാഹനമല്ലെന്ന് ഇദ്ദേഹം തെളിയിച്ച് ആര്‍ടിഒയ്ക്ക് മറുപടി നല്‍കിയെങ്കിലും പൊലിസിന്റെ പിഴ നോട്ടീസായതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഇവര്‍ കയ്യൊഴിഞ്ഞു.

വാഹനം മാറിപ്പോയെന്ന് അറിഞ്ഞിട്ടും വിഷയത്തില്‍ പൊലിസിനു മറുപടി കൊടു ക്കാനോ പിഴ ഒഴിവാക്കാനോ റജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാനോ മോട്ടര്‍ വാഹന വകുപ്പ് തയാറാകുന്നില്ലെന്നാണ് പരാതി. പ്രേംകുമാര്‍ നിയമനടപടിയുമായി മുന്നോട്ട് പോവാന്‍ ഒരുങ്ങുകയാണ്.

news copied from malayala manorama

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!