കുമരംപുത്തൂര്‍ : ചങ്ങലീരി ഇര്‍ഷാദ് ഹൈസ്‌കൂളില്‍ വാര്‍ഷികം ആഘോഷിച്ചു. വി. കെ.ശ്രീകണ്ഠന്‍ എം.പി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആഘോഷപരിപാടി ഉദ്ഘാട നം ചെയ്തു. സ്‌കൂള്‍ സി.ഇ.ഒ കെ.മുഹമ്മദ് ഷാഫി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ പി.എം. മുഹമ്മദ് റിയാസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.ഇ.സി.ടി ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം നദ്വി മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലും പരീക്ഷക ളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും രക്ഷിതാക്കളെയും ഐ.ഇ.സി.ടി ജനറല്‍ സെക്രട്ടറി കെ.ബി.എം സലിം, സെക്രട്ടറി സുബൈര്‍ പടുവില്‍, ട്രഷറര്‍ കെ.കെ. അബ്ദുല്ല, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഫൈസല്‍ തുടങ്ങിയവര്‍ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ അമ്പാടത്ത്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്, സ്‌കൂള്‍ വൈസ് ചെയര്‍മാന്‍മാരായ സി.അഹമ്മദ് സഈദ് അബൂ ബിന്‍ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് സമീര്‍ അലി, എം.പി.ടി.എ പ്രസിഡന്റ് അഡ്വ. ഷഹീറ നൗഫല്‍, അലുംനി കോഡിനേറ്റര്‍ എ.കെ.ഫാരിസ്, സ്റ്റാഫ് സെക്രട്ടറി സി. സെയ്താലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. വൈസ് പ്രിന്‍സിപ്പാള്‍ നസീറുദ്ദീന്‍ അധ്യാപകരായ നബീല്‍ അസ്ഹരി, രജിത, അനീസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!