കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പറ മ്പ് വായനശാലയില്‍ വെച്ച് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വി വിധ ക്ലബ്ബ് ഭാരവാഹികളെയും അംഗങ്ങളേയും പ്രദേശവാസികളേയും ഉള്‍പ്പെടുത്തി കാട്ടുതീ പ്രതിരോധ സേന രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റഷീദ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍ അധ്യ ക്ഷനായി. പൊതുപ്രവര്‍ത്തകനായ ടി.കെ.ഇപ്പു, വനസംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) എം.ജഗദീശ്, വനസം രക്ഷണ സമിതി സെക്രട്ടറി എസ്.പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സി.സുരേഷ് ബാ ബു എന്നിവര്‍ സംസാരിച്ചു. കച്ചേരിപ്പറമ്പ്, ചീനിക്കുന്ന്, പുളിയക്കോട്ടുകര, പുളിച്ചിപ്പാറ പ്രദേശവാസികള്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.