അഗളി: അട്ടപ്പാടിയില്‍ നാലര മാസം പ്രായമുള്ള കുട്ടി മരിച്ചു. ഷോളയൂര്‍ സ്വര് ണപിരിവില് മുരുകേശന്റേയും പാപ്പയുടേയും മകന് പ്രവീണ്‍ ആണ് മരിച്ചത്. ഹൃദയസംബന്ധമായ വൈകല്യവുമായി പിറന്ന കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടിയെ വ്യാഴാഴ്ചയാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരിച്ചു.