ഒറ്റപ്പാലം : 2024 ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടര്‍ പട്ടിക പ്ര സിദ്ധീകരിച്ചു. ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 11,07,712 പുരുഷന്മാരും 11,56,748 സ്ത്രീകളും 21 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 22,64,481 ഇലക്ടര്‍മാരാണ് ഉള്ളത്. കരട് പട്ടിക യില്‍ നിന്നും 23,995 ഇലക്ടര്‍മാരുടെ വര്‍ദ്ധനവ് അന്തിമ പട്ടികയില്‍ ഉണ്ടായി. ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ യുമായ ഡോ. എസ് ചിത്ര അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ജില്ലാ സ്വീപ് നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കലക്ടറുമായ ഒ.വി ആല്‍ഫ്രഡിന് നല്‍കി പ്രകാശനം ചെയ്തു. 2023 ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 22,44,486 ഇലക്ടര്‍മാരാണ് ഉണ്ടാ യിരുന്നത്. സ്ഥലമില്ലാത്ത, സ്ഥിരമായി താമസം മാറിയ, മരണമടഞ്ഞവര്‍ കൂടാതെ ഇരട്ടിപ്പ് വന്നതായി കണ്ടെത്തിയതുമായ 23,255 കേസുകള്‍ കരട് പട്ടികയില്‍ നിന്നും കുറഞ്ഞു. കൂടാതെ 18-19 വയസ്സ് പ്രായമുള്ള യുവ വോട്ടര്‍മാര്‍, പട്ടികയില്‍ പേരില്ലാ ത്തവര്‍ എന്നിവരെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി 39,832 ഇലക്ടര്‍മാരെയും ജില്ല യ്ക്ക് പുറത്തുനിന്നും സ്ഥലം മാറി വന്ന 7418 പേരും ഉള്‍പ്പെടെ പുതുതായി 47250 ഇല ക്ട്രമാരെയും കൂട്ടിച്ചേര്‍ത്തു. 9,093 യുവ വോട്ടര്‍മാര്‍ ഉണ്ടായിരുന്ന കരട് പട്ടികയില്‍ 16988 യുവ വോട്ടര്‍മാരെ കൂടുതല്‍ എന്‍ട്രോള്‍ ചെയ്ത് 26,081 യുവ വോട്ടര്‍മാരെ കണ്ടെ ത്തി. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള എല്ലാവരും അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന പരിശോധിച്ച ഉറപ്പുവരുത്തണം. പേരില്ലാത്ത പക്ഷം ഫോ റും ആറ് അപേക്ഷ സമര്‍പ്പിച്ച് പട്ടികയില്‍ പേര്‍ ഉള്‍പ്പെടുത്തണം. അഡീഷണല്‍ ഡി സ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍കുമാര്‍, ഒറ്റപ്പാലം തഹസില്‍ദാര്‍ സി.എം അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി ഇ.ആര്‍.ഒ വൃന്ദ പി. നായര്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, കലക്ടറേറ്റ്, ഒറ്റപ്പാലം താലൂക്ക് തെരഞ്ഞെടു പ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.