മണ്ണാര്‍ക്കാട്: ചങ്ങലീരി ഇര്‍ഷാദ് ഹൈ സ്‌കൂള്‍ ഫെസ്റ്റ് വ്യാഴാഴ്ച വിപുലമായ പരിപാടി കളോടെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു .വൈ കിട്ട് 7 മണിക്ക് വി.കെ.ശ്രീകണ്ഠന്‍ എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.1994 മണ്ണാര്‍ക്കാട് ഇര്‍ഷാദ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്ഥാപിച്ച സ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന എ പ്ലസ് വിജയശമനത്തോടെ 2004 മുതല്‍ തുടര്‍ച്ചയായി നൂറ് മേനി വിജയം നേടുന്ന സ്ഥാപനമാണെന്നും,ക ുട്ടികള്‍ക്ക് മികച്ച പഠന സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. ഇര്‍ഷാദ് ഫെസ്റ്റില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഫെസ്റ്റില്‍ ഐ.ഇ.സി.ടി.ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം നദ്വി, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍, സി.ഇ.ഒ കെ.മുഹമ്മദ് ഷാഫി, പ്രിന്‍സിപ്പല്‍ മുഹമ്മദ് റിയാസ്, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഹമ്മദ് സഈദ്, സീനിയര്‍ അധ്യാപകന്‍ പി.എല്‍. നബീല്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!