തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അസ്വഭാവിക മരണം ഉള്‍പ്പെടെ അത്യാഹിതങ്ങള്‍ പദ്ധ തി പരിധിയില്‍ വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഡ്യുട്ടിക്കിട യിലെ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് സഹായം അനുവദിക്കുന്ന തില്‍ നിലവിലെ പൊതുമാനദണ്ഡങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തത വരുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് ഡ്യുട്ടിക്കിടയില്‍ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷി ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയി ലുള്ള അസ്വഭാവിക മരണമായി കണക്കാക്കും. ഇതിന് എഫ്ഐആറിലെ രേഖപ്പെ ടുത്തലോ, റവന്യു/പൊലീസ് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും.

പകര്‍ച്ചവ്യാധി (എപ്പിഡമിക്, പാന്‍ഡമിക്) ബാധിതരുടെ ചികിത്സയ്ക്കായി നിയോ ഗിക്കപ്പെടുന്ന ജീവനക്കാര്‍, അതേ രോഗബാധയില്‍ മരണപ്പെട്ടാലും അസ്വഭാവിക മരണമാകും. ഓഫീസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണവും ഈ വിഭാഗത്തില്‍ വരും.ഡ്യൂട്ടിക്കിടയില്‍ വൈദ്യുതാഘാതം ഏല്‍ക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലെ അപകടം, നിയമപാലകരുടെ കുറ്റവാളികളെ പിടികൂ ടാനുള്ള ശ്രമം, രക്ഷാപ്രവര്‍ത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും. ഓഫീസിന്റെ ഭാഗമായ മറ്റ് ജോലികള്‍, യാത്ര എന്നിവയ്ക്കിടയിലെ അപകട മരണവും അസ്വഭാവിക മരണമാകും. കലക്ടര്‍/ വകുപ്പ് മേധാവി/ സ്ഥാപന മേധാവി എന്നിവരാണ് ഡ്യൂട്ടിക്കിടയിലുള്ള മരണമാണ് എന്നത് സാക്ഷ്യപ്പെടുത്തേണ്ടത്.

ഇത്തരത്തില്‍ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ജീവന്‍ രക്ഷാ പദ്ധതിയി ല്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ജീവനക്കാര്‍ ഡ്യുട്ടിക്കിടയില്‍ അപകട മരണത്തിനും അസ്വഭാ വിക മരണത്തിനും വിധേയരായാല്‍, അനന്തരാവകാശികള്‍ക്ക് നല്‍കിവന്നിരുന്ന എക്സ്ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത് 10 ലക്ഷം രൂപയായി ഉയര്‍ത്തി. അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രുപവരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളില്‍ അംഗവൈകല്യത്തിന് നാലു ലക്ഷം രുപയും, 40 മുതല്‍ 60 ശതമാനംവരെ അംഗവൈകല്യത്തിന് രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!