പുരസ്‌കാര സമര്‍പ്പണം 24ന്
മണ്ണാര്‍ക്കാട് : മലയാള സാഹിത്യവേദി ഏര്‍പ്പെടുത്തിയ പ്രഥമ ജനനി ശ്രേഷ്ഠഭാഷാ പുര സ്‌കാരത്തിന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍, ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യുവ എഴുത്തുകാരി സ്‌നൂപ വിനോദ് എന്നിവരെ തിരഞ്ഞെടു ത്തതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലാ സാഹിത്യ രംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവരെ കണ്ടെത്തി പ്രോത്സാഹനങ്ങള്‍ നല്‍ കി ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വായനക്കാരുടെയും എഴുത്തുകാരുടെയും സൗഹൃദ കൂട്ടായ്മയായ മലയാള സാഹിത്യ വേദി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ് കാരം. എ.ഗോപാലകൃഷ്ണന്‍ ചെയര്‍മാനും അഡ്വ. ജോര്‍ജ് വര്‍ഗീസ് വൈസ് ചെയര്‍മാനും കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, യുവകവി മധു അലനല്ലൂര്‍, കഥാകൃത്തി സിബിന്‍ ഹരിദാസ് എന്നിരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡിസംബര്‍ 24ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് അലനല്ലൂര്‍ പി.പി.എച്ച്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.എന്‍. മോഹ നന്‍ മാസ്റ്റര്‍, കണ്‍വീനര്‍ മധു അലനല്ലൂര്‍, കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, പി.ഒ. കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.