മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരളം മണ്ണാര്‍ക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭി ന്നശേഷി മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തി ന്റെ ഭാഗമായി വിളംബര ജാഥ നടത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മറ്റുള്ള വരെ പോലെ തന്നെ ഭിന്ന ശേഷിക്കാരുടെയും അവകാശങ്ങളും ക്ഷേമവും സംരക്ഷി ക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. കെ.ടി.എം ഹൈസ്‌കൂളിലെ ഷിഫ എന്ന കുട്ടിയുടെ വീട്ടില്‍ നിന്നും ദീപശിഖാ പ്രയാണം ആരം ഭിച്ചു. ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ജി.എം.യു.പി സ്‌കൂള്‍ പരിസരത്ത് നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദാ ലി അധ്യക്ഷനായി. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍. സി. സി വിദ്യാര്‍ഥികളും കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികതാരങ്ങളും വിളം ബര ജാഥയില്‍ പങ്കെടുത്തു. ഈ മാസം ഏഴിന് കുന്തിപ്പുഴ ബ്രിച്ചസ് ടര്‍ഫിലാണ് ഇന്‍ക്ലൂ സീവ് കായികോത്സവം സംഘടിപ്പിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീ ര്‍ കായികോത്സവം ഉദ്ഘാടനം ചെയ്യും.