പാലക്കാട് : 62-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഡിസംബര്‍ ഒന്‍പത് വരെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം.ജെ.ബി.എസ്, സി.എസ്. ഐ ഇ.എം.എസ്, സെന്റ് സെബാസ്റ്റ്യന്‍ എസ്.ബി.എസ്, ഇ.എം.യു.പി.എസ് ഐ.ടി@ സ്‌കൂ ള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നാളെ വൈകിട്ട് നാലിന് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം സാഹിത്യകാരനായ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാനും എം.എല്‍. എയുമായ ഷാഫി പറമ്പില്‍ അധ്യക്ഷനാകും. ലോഗോ ചിത്രകാരനെ സംഗീത സംവി ധായകനായ പ്രകാശ് ഉള്ള്യേരി ആദരിക്കും. പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ പ്രിയ അജയന്‍, എം.എല്‍എമാരായ എ. പ്രഭാകരന്‍, എന്‍. ഷംസുദ്ദീന്‍, കെ. മുഹമ്മദ് മുഹ്‌ സിന്‍, കെ. പ്രേംകുമാര്‍, പി. മമ്മികുട്ടി, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സംഘാടക സമി തി ജനറല്‍ കണ്‍വീനറും വിദ്യഭ്യാസ ഉപഡയറക്ടറുമായ പി.വി മനോജ് കുമാര്‍, ഡി.ഇ.ഒ ഉഷ മാനാട്ട്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സ്മിതേഷ്, എ.എസ്.പി എ. ഷാഹു ല്‍ ഹമീദ്, സംഘാടകസമിതി കണ്‍വീനര്‍ എ.ജെ ശ്രീനി, ഉദ്യേഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ 62 കലാധ്യാപകരുടെ സ്വാഗതഗാനവും സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്റെ അരങ്ങുണര്‍ത്തലും നടക്കും.

കലോത്സവത്തില്‍ നാളെ

റവന്യൂ ജില്ലാ കലോത്സവം നാളെ (ഡിസംബര്‍ 6) ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേദി ഒന്നില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന, വേദി രണ്ടില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിര, വേദി മൂന്നില്‍ യു.പി വിഭാഗം നാടകം, ഹൈസ്‌കൂള്‍ വിഭാഗം യക്ഷഗാനം, വേദി നാലില്‍ ഹൈസ്‌കൂള്‍, ഹയ ര്‍ സെക്കന്‍ഡറി വിഭാഗം കഥകളി(സിംഗിള്‍ ആന്റ് ഗ്രൂപ്പ്). സി.എസ്.ഐ ഇ.എം.എസ് വേദി അഞ്ചില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട്, കോല്‍ക്കളി, വേ ദി ആറില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗം അറബി കലോത്സവം, സംഘഗാനം, മോണോ ആക്ട്, വേദി ഏഴില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബി കലോ ത്സവം, അറബി പ്രസംഗം, യു.പി വിഭാഗം അറബി കഥ പറയല്‍, ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം. ബി.ഇ.എം ജെ.ബി.എസ് വേദി എട്ടില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ ഡ റി(ആണ്‍, പെണ്‍) യു.പി വിഭാഗം മോണോ ആക്ട് ജനറല്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ ഡറി(ആണ്‍,പെണ്‍) വിഭാഗം മിമിക്രി, വേദി ഒന്‍പതില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ ഡറി(ആണ്‍, പെണ്‍) യു.പി വിഭാഗം മാപ്പിളപ്പാട്ട്. സെന്റ് സെബാസ്റ്റ്യന്‍ എസ്.ബി.എസ് വേദി പത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂരക്കളി, പരിചമുട്ട്, വേദി 11 ല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലില്‍(പൗരസ്ത്യം, പാശ്ചാത്യം) വീണ/വിചിത്ര വീണ, വേദി 12 ല്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം പദ്യം ചൊല്ലല്‍(ഇംഗ്ലീഷ്), ഇംഗ്ലീഷ് പ്രസംഗം. സെന്റ് സെബാസ്റ്റ്യന്‍ ഇ.എം.എസ് ഹാള്‍ വേദി 14 ല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓടക്കുഴല്‍, തബല, ഹൈ സ്‌കൂള്‍ വിഭാഗം മൃദംഗം/ഗഞ്ചിറ/ഘടം, ഹയര്‍ സെക്കന്‍ഡറി വിഭാഗം മൃദംഗം/ നാദസ്വരം. ഐ.ടി.ഐ@സ്‌കൂള്‍ വേദി 15 ല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി(ആണ്‍, പെണ്‍) യു.പി വിഭാഗം ഓട്ടന്‍തുള്ളല്‍ എന്നിവ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!