മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയുത്തുല്‍ മുഅല്ലിമീന്‍ മണ്ണാര്‍ക്കാട് മേഖലാ തല ഇസ്ലാ മിക കലാമേള’ മുസാബഖ’യില്‍ 359 പോയിന്റ് നേടിയ ചങ്ങലീരി റെയ്ഞ്ച് ഓവറോള്‍ ചാംപ്യന്‍മാരായി. കുമരംപുത്തൂര്‍ (319 പോയിന്റ്) കോട്ടോപ്പാടം (316 പോയിന്റ്)എന്നീ റെയ്ഞ്ചുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ടു ദിവസങ്ങ ളിലായി ചങ്ങലീരി മമ്പഉല്‍ ഉലൂം മദ്‌റസയില്‍ നാല് വേദികളിലായി നടന്ന കലാമേള യില്‍ ചങ്ങലീരി, തച്ചനാട്ടുകര, മണ്ണാര്‍ക്കാട്, പൊമ്പ്ര, അലനല്ലൂര്‍, കൊടക്കാട്, കുമരം പുത്തൂര്,കോട്ടോപാടം എന്നീ എട്ട് റെയ്ഞ്ചുകളില്‍ നിന്നായി 700 ല്‍ അധികം മല്‍സരാ ര്‍ഥികള്‍ പങ്കെടുത്തു.
കലാമേളയില്‍ മുഅല്ലിം വിഭാഗത്തില്‍ അലനല്ലൂര്‍ (84 പോയിന്റ്) കുമരംപുത്തൂര്‍ (83 പോയിന്റ്) കോട്ടോപ്പാടം (68 പോയിന്റ്) എന്നീ റെയ്ഞ്ചുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുഹമ്മദ് റിനാസ് തച്ചനാട്ടുകര (സബ് ജൂനിയര്‍) മുഹമ്മദ് റി ഷാബ് ചങ്ങലീരി(ജൂനിയര്‍) അഹമ്മദ് നജ്ജാദ് കുമരംപുത്തൂര് (സീനിയര്‍) അഫ്‌നാന്‍ കോട്ടോപ്പാടം(സൂപ്പര്‍ സീനിയര്‍) മുഹമ്മദ് ഫര്‍സിന്‍ കോട്ടോപ്പാടം (അലുംനി ) മിസ്‌ന ചങ്ങലീരി (ജൂനിയര്‍) ശാദ ഫാത്വിമ മണ്ണാര്‍ക്കാട് (സീനിയര്‍) ഉമ്മര്‍ ഫൈസി കോട്ടോപ്പാ ടം (മുഅല്ലിം) എന്നിവര്‍ കലാപ്രതിഭകളായി.
ചങ്ങലീരിയില്‍ നടന്ന കലാമേളയില്‍ ഐ മുഹമ്മദ് പതാക ഉയര്‍ത്തി. സമാപന സമ്മേ ളന ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. അഷറഫ് ഫൈസി അധ്യക്ഷനായി. എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് സി. മുഹമ്മദലി ഫൈസി , സുലൈമാന്‍ ഫൈസി , കബീര്‍ അന്‍വരി നാട്ടുകല്‍,അബു ദാരിമി ,സലാം മാസ്റ്റര്‍, സലിം കമാലി തെയോട്ടുചിറ, നാസര്‍ മുസ്ലിയാര്‍, ഉമൈര്‍ ഫൈ സി , സിറാജുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.