മണ്ണാര്‍ക്കാട്: തെങ്കര വാളക്കര മൂത്താര് കാവിലെ ചുറ്റുവിളക്ക് താലപ്പൊലി ഉത്സവ ത്തിന് ഇന്ന് കൊടിയേറും. രാവിലെ ഗണപതി ഹോമം നടന്നു. വൈകുന്നേരം ആറിന് നാരായണീയ പാരായണവുമുണ്ടാകും. രാത്രി എട്ടിന് ചേലക്കാട്ടില്‍ കൃഷ്ണദാസ് കൊ ടിയേറ്റ് കര്‍മം നടത്തും. തുടര്‍ന്ന് ചുറ്റുവിളക്ക്, പ്രസാദമൂട്ടുമുണ്ടാകും. ശനിയാഴ്ച ആധ്യാ ത്മിക പ്രഭാഷണത്തിന് സംപൂജ്യ സ്വാമി സ്വരൂപാനന്ദ നേതൃത്വം നല്‍കും. ഞായറാഴ്ച പുല്ലിശ്ശേരി മഹാവിഷ്ണുക്ഷേത്ര ഭജനസമിതിയുടെ ഭജനാമൃതമുണ്ടാകും. തിങ്കളാഴ്ച വൈ കുന്നേരം തട്ടകം മാതൃസമിതിയുടെ കൈകൊട്ടികളി, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്തസായാഹ്നവും അരങ്ങേറും. ചൊവ്വാഴ്ച രാത്രി ഏഴിന് കലാമണ്ഡലം സജിത്തിന്റെ ചാക്യാര്‍കൂത്ത് നടക്കും. ബുധനാഴ്ച കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പി ക്കുന്ന ഓട്ടന്‍തുള്ളലും നടക്കും. വ്യാഴാഴ്ച രാത്രി 7.30ന് കരോക്കെ ഗാനമേളയുണ്ടാകും. വെള്ളിയാഴ്ച നൃത്തസന്ധ്യ അരങ്ങേറും. ശനിയാഴ്ച കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. ഞായറാഴ്ച രാത്രി എട്ടിന് കരോക്കെ ഗാനമേളയും തിങ്കളാഴ്ച വൈകുന്നേരം കൂട്ടുവിളക്കും ഗജവീര അകമ്പടിയോടെയുള്ള ക്ഷേത്ര പ്രദക്ഷിണവും മ്യൂസിക്കല്‍ നൈറ്റും ഉണ്ടാകും. ചൊവ്വാഴ്ചയാണ് താലപ്പൊലി മഹോത്സവം. ഉച്ചക്ക് രണ്ടിന് പണ്ടാര താലം എഴുന്നെള്ളിപ്പ്, മൂന്നിനുശേഷം വേല എഴുന്നെള്ളിപ്പും കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ നേതൃത്വത്തിലുള്ള പാഞ്ചാരിമേളവും യുവശക്തി മൂത്താര് കാവിന്റെ നേതൃത്വത്തിലുള്ള ശിങ്കാരിമേളവും നടക്കും. ബുധനാഴ്ച രാവിലെ 11ന് കൊടിയിറക്കം നടക്കും. ഇതിനോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ധര്‍മ്മപുത്രന്‍.പി.പുത്തൂര്‍, സെക്രട്ടറി സുധീഷ് കാവുങ്ങല്‍, ഭാര വാഹികളായ ബാലചന്ദ്രന്‍ കൊളവളളി, അരവിന്ദാക്ഷന്‍ മുരുക്കട, ഗിരീഷ് കൊട്ടിയാ ട്ടില്‍, സുനില്‍കുമാര്‍ വാരിയംപാടം തുടങ്ങിയവര്‍ സംബന്ധിച്ചു.