മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 18, 20, 21,22 തി യ്യതികളില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. 117 വിദ്യാലയങ്ങളില്‍ നിന്നായി 4600 ഓളം പ്രതിഭകള്‍ മാറ്റുരക്കും. 18ന് രചനാ മല്‍സരങ്ങളും തുടര്‍ ദിവസങ്ങളില്‍ 15 വേദി കളിലായി വിവിധ മല്‍സരങ്ങള്‍ അരങ്ങേറും. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്. എസ് വിഭാഗങ്ങളായാണ് മല്‍സരങ്ങള്‍ നടക്കുക. ഇതോടൊപ്പം അറബിക് കലോല്‍ സവം, സംസ്‌കൃത കലോല്‍സവം, ഉറുദു കലോല്‍സവം തുടങ്ങിയവയും നടക്കും. വിഭവ സമൃദ്ധമായ ഭക്ഷണമാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി തയ്യാറാക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിന്നും നെല്ലിപ്പുഴയിലേക്ക് വര്‍ണ ശബളമായ വിളംബര ഘോഷയാത്ര നടക്കും.
നവംമ്പര്‍ 20ന് രാവിലെ 9 മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി അബൂബക്കര്‍ പതാക ഉയര്‍ത്തും. മൂന്ന് മണിക്ക് എന്‍ഷംസുദ്ദീന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. കെ പ്രേംകുമാര്‍ എം.എ ല്‍.എ മുഖ്യാഥിതിയാവും. 22ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വി.കെ ശ്രീ കണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ സി. മുഹമ്മദ് ബഷീര്‍, ജനറല്‍ കണ്‍വീനറും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ മുഹമ്മദ് കാ സിം, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹീം, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, എ.ആര്‍ രവിശങ്കര്‍, എസ്.ആര്‍ ഹബീബുല്ല, എ. മുഹമ്മദലി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.കെ അബ്ബാസ്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ പി.ജയരാജ്, ഹമീദ് കൊമ്പത്ത്, പി.വിജയന്‍ പ്രധാനാധ്യാപിക സൗദത്ത് സലീം, പി.ടി എ പ്രസിഡന്റ് അബ്ബാസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.