മണ്ണാര്‍ക്കാട്: നഗരത്തിൽ ലോഡ്ജിന് മുകള്‍നിലയിലുള്ള ഷെഡ്ഡിന്റെ തറയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് റാഞ്ചി കിയാര്‍ ജില്‍ ഫാഗു ഓരോണിന്റെ മകന്‍ രോഹിത് ഓരോണ്‍ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഇയാളെ താമസിക്കുന്ന ലോഡ്ജിന്റെ ടെറസിലുള്ള ഷെഡ്ഡില്‍ അനക്കമറ്റനിലയില്‍ കിടക്കുന്നത് കൂടെതാമസിക്കുന്നവര്‍ കണ്ടത്. ഇയാള്‍ക്ക് രണ്ടു ദിവസമായി പനി ഉണ്ടായിരുന്നതായി ഇവര്‍ പൊലിസിനോട് പറഞ്ഞു. രാവിലേയും ഇയാള്‍ ഇവിടെതന്നെയാണ് കിടന്നിരുന്നത്. കൂടെ താമസിക്കുന്ന രണ്ടുപേര്‍ പതി നൊന്നോടെ ചെന്ന് നോക്കുമ്പോള്‍ പനിച്ച് വിയര്‍ത്തനിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടച്ചുകൊടുത്ത് തിരിച്ചു പോയി. വീണ്ടും ചെന്നുനോക്കുമ്പോഴാണ് അനക്കമറ്റ നിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെ ത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇയാള്‍ കെട്ടിടനിര്‍മാണതൊഴിലാളിയാണ്. രണ്ടുമാസം മുന്‍പാണ് സഹോദരന്‍മാരുടെകൂടെ മണ്ണാര്‍ക്കാട്ടേക്ക് വന്നത്.