കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യ ക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റഫീന മുത്തനില്‍, മുഹമ്മദാലി പാറ യില്‍, റജീന.കെ, മെമ്പര്‍മാരായ റുബീന.സി, സി.കെ സുബൈര്‍, കെ.ടി അബ്ദുല്ല, സെക്രട്ടറി ബിന്ദു.എസ്, പ്രധാനാധ്യാപിക ലക്ഷ്മികുട്ടി.എസ്, കോഓഡിനേറ്റര്‍ രൂപിക എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തില്‍ നടപ്പിലാക്കിയ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ അവതരിപ്പിച്ചു.