തച്ചനാട്ടുകര: ചോദ്യങ്ങളും നിര്‍ദേശങ്ങളുമായി കളം നിറഞ്ഞു കുട്ടികള്‍ ശിശുദിന ത്തിലെ ഹരിതസഭ ശ്രദ്ധേയമായി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭ യാണ് സംഘാടനം കൊണ്ടും കുട്ടികളുടെ സജീവമായ ഇടപെടല്‍ കൊണ്ടും വേറിട്ട അനുഭവമായത്.പഞ്ചായത്തിലെ പതിമൂന്നു വിദ്യാലയങ്ങളില്‍ നിന്നുമായി ഇരുനൂറില ധികം കുട്ടികളാണ് ഹരിതസഭയില്‍ പങ്കെടുത്തത്.ഓരോ പ്രദേശത്തെയും മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുട്ടികളുടെ നൂതനമായ ആശയങ്ങളും അഭിപ്രായ ങ്ങളും തേടാനാണ് പരിപാടി ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം പരിപാടി ഉദ്ഘാടനം ചെയ്തു. അണ്ണാന്‍ തൊടി സി.എച്ച് സ്മാരക ഹാളില്‍ നടന്ന ഹരിത സഭയില്‍ ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ഇല്യാസ് കുന്നുംപുറം,പി രാധാകൃഷ്ണ ന്‍,പി.എം ബിന്ദു,പി.ടി സഫിയ,കെ ബിന്ദു എന്നിവര്‍ സംസാരിച്ചു.വി.ഇ.ഒ മാരായ ശര ണ്യ,അജീഷ് കുമാര്‍,അധ്യാപകരായ ചന്ദ്രമോഹന്‍,അസ്‌കര്‍ ,സുമ,ഹരിദാസ്,എം എസ് സീമ തുടങ്ങിയവര്‍ പങ്കെടുത്തു.