അലനല്ലൂര്‍ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തി ലെ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത ഹരിതസഭ പി.പി.എച്ച്. ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്‌നസത്താര്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹംസ, കില റിസേഴ്‌സ്‌പേഴ്‌സണ്‍ യൂസഫ് പുല്ലിക്കുന്നന്‍ എന്നിവര്‍ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ എം.ജിഷ, റംലത്ത്, എം.കെ. ബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുള്ളത്ത് ലത, ബഷീര്‍ പടുകുണ്ടില്‍, ഷൗക്ക ത്തലി പെരുമ്പയില്‍, മുരളീധരന്‍ മാസ്റ്റര്‍, സുദര്‍ശനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരി ച്ചു.
