പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ വിലയിരുത്തു ന്നതിനായി ചീഫ് ഇലക്ട്രല്‍ ഓഫീസ് സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പോളിങ് സ്റ്റേഷനുകള്‍, പ്രശ്നബാധിത പ്രദേശങ്ങളിലെ സുരക്ഷ, പോളിങ് സ്റ്റേഷനുകളിലെ സജ്ജീകരണങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് ആവശ്യമായ വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്‌ക്വാഡുകള്‍, തെരഞ്ഞെടുപ്പ് ചുമതലക്കാവശ്യമായ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, സ്വീപ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിശകലനം നടത്തി. അഞ്ച് സംസ്ഥാ നതല പരിശീലകരും 19 ജില്ലാതല പരിശീലകരും ജില്ലയില്‍ സജ്ജരാണെന്നും ജില്ലയി ലേക്ക് തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടിങ് മെഷീനുകള്‍ ഒന്നാംഘട്ട പരിശോധന കഴിഞ്ഞ് വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗ ത്തില്‍ അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാരായ സി. ശര്‍മിള, പി. കൃഷ്ണദാസ്, സബ് കലക്ടര്‍ ഡി. ധര്‍മലശീ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, ആര്‍. ഡി.ഒ ഡി. അമൃതവല്ലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍കുമാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!