കോട്ടോപ്പാടം : കാട്ടാന തെങ്ങ് തള്ളിയിട്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ കോ ട്ടാനി മുക്രിപള്ളിയാല്‍ പ്രദേശം ചൊവ്വാഴ്ച രാത്രി ഇരുട്ടിലായി. വനയോരപ്രദേശത്തെ തോട്ടങ്ങള്‍ക്ക് നടുവിലായി ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന കുടുംബം നേരംപുലരും വരെ ഭീതിയോടെയാണ് രാത്രി കഴിച്ച് കൂട്ടിയത്. കച്ചേരിപ്പറമ്പ് വാര്‍ഡിലുള്‍പ്പെട്ട ഈ പ്രദേശത്ത് കാട്ടാന നിത്യശല്ല്യമാണ്. ചക്കാലക്കുന്നന്‍ അഷ്റഫിന്റെ വീടിന് സമീപ ത്താണ് രാത്രിയില്‍ കാട്ടാനയെത്തിയത്. ഭാര്യയും മൂന്ന് വയസുകാരി മകളുമടങ്ങു ന്നതാണ് അഷ്റഫിന്റെ കുടുംബം. രാത്രി ഒമ്പതേമുക്കാലോടെ ശബ്ദം കേട്ട് പുറത്തേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് മുന്നിലെ തോട്ടത്തില്‍ തെങ്ങ് തള്ളിയിടുന്ന ആനയെ കണ്ടത്. രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ വൈദ്യുതി ബന്ധവും വിച്ഛേദി ക്കപ്പെട്ടു. സമീപവാസികള്‍ പടക്കംപൊട്ടിച്ചപ്പോഴാണ് ആനപ്രദേശത്ത് നിന്നും മാറിയ ത്. വിവരമറിയിച്ച പ്രകാരം പുലര്‍ച്ചെ ഒരു മണിക്ക് വനപാലകര്‍ സ്ഥലത്തെത്തി പരി ശോധന നടത്തി മടങ്ങി. രണ്ട് ആനകളാണ് പ്രദേശത്തിറങ്ങിയത്. തെങ്ങുകളും റബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലേക്കും ആനകളെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തുകയും തകര്‍ന്ന വൈദ്യുതി തൂണുകള്‍ മാറ്റി ഉച്ചയ്ക്ക് 12.30ഓടെ പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കുകയും ചെ യ്തു. കഴിഞ്ഞ വര്‍ഷവും സമാനസംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സമീപ പ്രദേ ശമായ കരടിയോടില്‍ കച്ചേരിപ്പറമ്പ് സ്വദേശികളായ നാല് പേര്‍ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ടരയേക്കര്‍ പാട്ടത്തിനെടുത്ത് നടത്തുന്ന പുല്‍കൃഷി കാട്ടാന നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.