മണ്ണാര്‍ക്കാട് : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മേഖലതാല യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റിയന്‍ അധ്യക്ഷനായി. റിസോഴ്‌സ് പേഴ്‌സണ്‍ ജയന്‍, ബ്ലോക്ക് പ്രേരക് ദേവി, രാമകൃഷ്ണന്‍, ഇന്ദിര എന്നിവര്‍ സംസാരിച്ചു. സൗദ സ്വാഗ തവും രതി നന്ദിയും പറഞ്ഞു. റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.