കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ കരിമല മാവിന്‍ചോട് ഭാഗത്ത് നിര്‍ത്തിയിട്ടിരു ന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. കല്ലടിക്കോട് കാഞ്ഞിരാനി സ്വദേശി സുരേഷിന്റെ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ടാപ്പിനിറിങ്ങിയവരാണ് കാട്ടാനതകര്‍ ത്ത ഓട്ടോറിക്ഷകണ്ടത്. തുടര്‍ന്ന് വിവരം സുരേഷിനെ അറിയിക്കുകയായിരുന്നു. തിങ്ക ളാഴ്ച പകല്‍മുഴുവന്‍ പരിസരപ്രദേശങ്ങളില്‍ വിഹരിച്ച കൊമ്പനാനായാകും വാഹനവും തകര്‍ത്തതെന്നാണ് കരുതുന്നത്. കരിമല ഭാഗത്തുള്ള കൃഷിയിടത്തിലേക്ക് ആഴ്ചയില്‍ രണ്ട് ദിവസം കൂടുമ്പോള്‍ സുരേഷ് എത്താറുണ്ട്. കമുകും തെങ്ങുമാണ് കൃഷി. തോട്ട ത്തില്‍ ചെറിയ വീടുമുണ്ട്. ഇവിടെ താമസിച്ച് കൃഷിപ്പണികളെല്ലാം ചെയ്താണ് മടങ്ങാറ്. ചിലപ്പോള്‍ കുടുംബസമേതമാണ് വരാറുള്ളത്. ഇവിടേക്ക് ഓട്ടോറിക്ഷ സഞ്ചരിക്കാനാ കാത്ത വഴിയായതിനാല്‍ മാവിന്‍ചോടില്‍ നിര്‍ത്തിയിടുകയാണ് പതിവ്.മുമ്പും കാട്ടാന കളിറങ്ങിയിട്ടുണ്ടെങ്കിലും വാഹനത്തെ ആക്രമിച്ചിട്ടില്ല. ആദ്യമായാണ് ഇങ്ങിനെ സംഭ വിക്കുന്നത്. വാഹനം ഉപയോഗിക്കാന്‍ പറ്റാത്തവിധം തകര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച പകലും രാത്രിയും കല്ലടിക്കോട് മലവാരത്ത് അഞ്ചുകാട്ടാനകള്‍ ഇറങ്ങിയിരുന്നു. കരിമല-മാ വിന്‍ചോട് ഭാഗം, മൂന്നേക്കര്‍, ആനക്കല്ല്-മരുതുംകാട് ഭാഗങ്ങളിലായിരുന്നു ഇവ തമ്പടി ച്ചിരുന്നത്.
