കോട്ടോപ്പാടം : പഞ്ചായത്തിലെ കാഞ്ഞിരംകുന്നിലും പരിസരപ്രദേശങ്ങളിലും കാട്ടാന യിറങ്ങി കൃഷിനശിപ്പിക്കുന്നു. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിപ്പിച്ചതിലേറെയും. കോലോത്തൊടി കുഞ്ഞുണ്ണി, കോലോത്തൊടി ഹൈദ്രു, പുല്ലി ത്തൊടി കുട്ടിയച്ചന്‍, ചേവത്തൂര്‍ ഉമ്മര്‍, മറിയം, ശിവശങ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനകളെത്തി നാശം വിതച്ചത്. കാഞ്ഞിരം കുന്ന്, കൊടുവാളിപ്പുറം റോഡ്, ചേവത്തൂര്‍ കുളമ്പ്, കുറുങ്കുളം, മാക്രാംകോട് തുടങ്ങി യ സ്ഥലങ്ങളില്‍ നിത്യേന കാട്ടാനകളെത്തുന്ന സ്ഥിതിയാണ്. വിവരമറിയിക്കുമ്പോള്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകരും മണ്ണാര്‍ക്കാട് ആര്‍.ആര്‍ .ടിയും സ്ഥലത്തെത്തി കാട്ടാനകളെ തുരത്തി കാട് കയറ്റും. ഒരു വഴിയിലൂടെ വനത്തി ലേക്ക് കയറുന്ന കാട്ടാനകള്‍ മറ്റൊരു വഴിയിലൂടെ കൃഷിയിടങ്ങളിലേക്കെത്തുകയാണ്. ഇതിനാല്‍ കര്‍ഷകരും വനപാലകരും ഒരുപോലെ പ്രയാസത്തിലായി. പാണക്കാടന്‍ മലയിലാണ് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാഞ്ഞിരംകുന്ന് ഭാഗത്തേക്ക് കാ ട്ടാനകളിറങ്ങാതിരിക്കാന്‍ കാവലേര്‍പ്പെടുത്തിയിട്ടുള്ളതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനവാസമേഖലകളിലേക്ക് കാട്ടാനകളെത്തുന്നത് തടയാന്‍ കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ സൗരേര്‍ജ്ജ വേലി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കണമെന്ന് വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!