അഗളി : ‘വംശീയത നിയമമാവുമ്പോള്‍ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടില്‍ അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന കാംപെയിന്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരില്‍ സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ നിര്‍വഹിച്ചു. രാജ്യം ഭരിക്കുന്നവ രുടെ നേതൃത്വത്തില്‍ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോള്‍ അംബേദ്ക്ക റിയന്‍ ചിന്തകള്‍ക്കും മാതൃകകള്‍ക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടി ക്കൂട്ടി. വൈസ് പ്രസിഡന്റുമാരായ അമീന്‍ റിയാസ്, കെ.എം.സാബിര്‍ അഹ്‌സന്‍ എന്നി വരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂര്‍, ഊര് മൂപ്പന്‍ രംഗസ്വാമി, മൂപ്പ ത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കല – കായിക പരിപാടികള്‍ നടന്നു. മധുരം വിതരണം ചെയ്തു. അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങള്‍, ചര്‍ച്ച സംഗമങ്ങള്‍, വിവിധ മത്സരങ്ങള്‍ അടക്കമുള്ള വ്യത്യസ്ത പരിപാടി കള്‍ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയി ച്ചു.
