പാലക്കാട് : ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25) എന്ന വ്യക്തിയെ 2025 മാര്‍ച്ച് ഒന്നു മുതല്‍ കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നും കാണാതായതായി വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.  കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണാതായ സ്ത്രീ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യ്ത് വരുന്നതും ഹോട്ടല്‍ മേഖലയില്‍ തുടര്‍ന്ന് ജോലി ചെയ്യുന്നതിനും സാധ്യതയുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വാളയാര്‍ എസ്.എച്ച്.ഒ അറിയിച്ചു. ഫോണ്‍:  94979 80635 (എസ്.ഐ), 98478 18507  (എ.എസ്.ഐ)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!