തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 1,00,000, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 120 സെക്കന്റാണ്. എൻട്രികൾ ഏപ്രിൽ 26 വരെ mizhiv.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
മൊബൈൽ ക്യാമറ ഉപയോഗിച്ച്ച ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കുന്നതാണ്. ഫിക്ഷൻ / ഡോക്യുഫിക്ഷൻ / അനിമേഷൻ, മ്യൂസിക് വീഡി യോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സര ത്തിനായി പരിഗണിക്കുക. അണിയറ പ്രവർത്തകരുടെ പേര് ചേർത്തുള്ള വീഡിയോ കൾ എച്ച് ഡി (1920×1080) mp4 ഫോർമാറ്റിൽ സമർപ്പിക്കണം.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം ഐ&പി.ആർ.ഡിയിൽ നിക്ഷിപ്തമായിരിക്കും. ഐ&പി.ആർ.ഡി ജീവനക്കാർക്ക് മത്സ രത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾ prd.kerala.gov.in എന്ന വെ ബ്സൈറ്റിൽ ലഭ്യമാണ്.
