മണ്ണാര്‍ക്കാട് : നഗരസഭയിലെ കാഞ്ഞിരംപാടം മേഖലയില്‍ കാട്ടുപന്നി ശല്ല്യംരൂക്ഷം. വന്‍തോതില്‍ കൃഷിനശിപ്പിച്ച് വിഹരിക്കുന്ന ഇവ ജനജീവിതത്തിനും ഭീഷണിയാകു ന്നുണ്ട്. കഴിഞ്ഞ ദിവസം സമീപത്തെ പറമ്പില്‍ വിറകുശേഖരിക്കാന്‍ പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. ഒരാളുടെ കൈവിരല്‍ കടിച്ചു മുറിക്കുകയും ചെയ്തു. കിഴക്കുംപുറം കോളനിയിലെ സുലോചന (48), കെ.ഉഷ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുലോചനയുടെ ഇടതുകൈയിലെ ചെറുവിര ലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാസങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കാന്‍ പോയ യുവതിയ്ക്കും സ്‌കൂളിലേക്ക് സൈക്കിളില്‍ പോവു കയായിരുന്ന വിദ്യാര്‍ഥിക്ക് നേരെയും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. ഇതേ തുടര്‍ ന്ന് വനംവകുപ്പ് ഇടപെട്ട് പ്രദേശത്തെ സ്വകാര്യതോട്ടങ്ങളിലെതുള്‍പ്പടെ പൊന്തക്കാടു കള്‍ വെട്ടിനീക്കിയപ്പോള്‍ പന്നിശല്ല്യത്തിന് തെല്ല് അയവ് വന്നെങ്കിലും പൊന്തക്കാടുക ള്‍ വീണ്ടും വളര്‍ന്നതോടെ പന്നിശല്ല്യവും വര്‍ധിച്ചു.വിജനമായ പറമ്പുകളിലും തോട്ടങ്ങ ളിലും തമ്പടിച്ചിരിക്കുന്ന ഇവ രാത്രിയോടെയാണ് ജനവാസ കേന്ദ്രത്തിലെത്തി കൃഷി നാശം വരുത്തുന്നത്. വാഴ, ചേമ്പ്, ചേന, കപ്പ തുടങ്ങിയ കൃഷികള്‍ക്കാണ് പന്നികള്‍ ഭീ ഷണി. കാട്ടുപന്നി ശല്ല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടു പന്നികളെ അമര്‍ച്ച ചെയ്യാനും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ആവശ്യ മായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറ ഞ്ഞു.