അലനല്ലൂര്‍ : പാറപ്പുറം അക്ഷര വായനശാലയും കോട്ടോപ്പാടം അറ്റ്‌ലസ് കണ്ണാശുപത്രി യും സംയുക്തമായി സൗജന്യ നേത്രരോഗ, തിമിര നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു. വാ യനശാല ഹാളില്‍ നടന്ന ക്യാംപ് വാര്‍ഡ് മെമ്പര്‍ പി. അശ്വതി ഉദ്ഘാടനം ചെയ്തു. വായ നശാല പ്രസിഡന്റ് ടി.ആര്‍.തിരുവിഴാംകുന്ന് അധ്യക്ഷനായി. ഗ്രന്ഥശാല സംഘം താലൂ ക്ക് സെക്രട്ടറി കേശവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. യു.പി. തല വായനാമത്സര വിജയികളായ ഗ്രീഷ്മ, അനഘ, നിവിന്‍ എന്നിവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അറ്റ്‌ലസ് കണ്ണാശുപത്രി പി.ആര്‍.ഒ വൈശാഖ്, താലൂക്ക് കൗണ്‍സിലര്‍ പി.ബിന്ദു, ഗീത എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ഇ.വിശ്വനാഥന്‍ സ്വാഗതവും ലൈബ്രേ റിയന്‍ ടി.കൗസല്യ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!