അഗളി: അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ ത്ഥികള്‍ക്ക് വിജ്ഞാന തൊഴിലുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒപ്പറ പദ്ധതിയുടെ ഭാഗമായി സ്പെഷ്യല്‍ പ്രോജക്ടിലെ ആനിമേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. കേരള നോളജ് ഇക്കോണമി മിഷന്‍ ഡൈവേഴ്സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ പ്രോഗ്രാ മിന്റെ ഭാഗമായി അട്ടപ്പാടി ക്യാമ്പ് സെന്ററിലും കിലയിലുമായി സംഘടിപ്പിച്ച പരിശീ ലനത്തില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളില്‍ നിന്നായി 134 ആനിമേറ്റര്‍മാ ര്‍ പങ്കെടുത്തു.അട്ടപ്പാടി സ്പെഷ്യല്‍ പ്രോജക്ട് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ബി. എസ് മനോജ് ഉദ്ഘാടനം ചെയ്തു. നോളജ് മിഷന്‍ ഡൈവേഴ്സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രിജിത്, റീജ്യണല്‍ പ്രോഗ്രാം മാനേജര്‍ എം.എ സുമി, ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജ ക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ രാജേഷ്, സുരേഷ്, ഗണേഷ്, കമ്മ്യൂണിറ്റി അംബാസിഡര്‍ എസ്. അശ്വതി, ഷിജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.