മണ്ണാര്‍ക്കാട് : പൊതുമരാമത്ത് വകുപ്പ് അഞ്ചു സെന്റ് സ്ഥലം നല്‍കിയാല്‍ കെ.എസ്. ഇ.ബി ഒരു സബ്സ്റ്റേഷന്‍ നിര്‍മിക്കും. കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയോര ത്ത് കല്ല്യാണക്കാപ്പിനടുത്ത് അരിയൂര്‍ പാലത്തിന് സമീപത്തുള്ള സ്ഥലമാണ് കെ.എസ് .ഇ.ബി ആവശ്യപ്പെടുന്നത്. ഒന്നര വര്‍ഷം മുമ്പ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. മലയോര ഹൈവേ നിര്‍മിക്കുന്നതിനായി പാത പൊതുമരാമത്ത് വകുപ്പ് കെ.ആര്‍. എഫ് .ബിയ്ക്ക് കൈമാറിയിട്ടുണ്ട്. ഹൈവേയുടെ അലൈന്‍മെന്റില്‍ നിന്നും നാലര മീറ്റര്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം അനുവദിക്കാന്‍ കെ.ആര്‍.എഫ്.ബി സന്നദ്ധത അറിയി ക്കുകയും ചെയ്തു. പക്ഷേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നതിനാല്‍ റോ ഡിനോട് ചേര്‍ന്നതും പുറമ്പോക്കുമായ സ്ഥലം പതിച്ച് നല്‍കരുതെന്ന 2009ലെ സര്‍ക്കു ലര്‍ മാനിച്ച് പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബിയുടെ അപേക്ഷ പരിഗണിച്ചില്ല.
സബ്സ്റ്റേഷന്‍ നിര്‍മിച്ചാല്‍ കുമരംപുത്തൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തു കളിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണമാകും. കുമരംപുത്തൂര്‍ ഇലക്ട്രി ക്കല്‍ സെക്ഷന്‍ പരിധിയില്‍ നിന്നുമാണ് നിലവില്‍ വൈദ്യുതി വിതരണം. 24000 ഉപ ഭോക്തളുണ്ട്. മണ്ണാര്‍ക്കാട് സബ് സ്റ്റേഷനില്‍ നിന്നും കുമരംപുത്തൂര്‍, മൈലാംപാടം ഫീഡറുകളിലേക്കും, അലനല്ലൂര്‍ സബ് സ്റ്റേഷനില്‍ നിന്നും നാട്ടുകല്‍ ഫീഡറിലേക്കും വൈദ്യുതിയെത്തിച്ചാണ് വിതരണം. ഒരു ഫീഡറിന് 200 ആമ്പിയറാണ് പരമാവധി ശേ ഷി. ഉപയോഗത്തില്‍ ഏറ്റവും തിരക്കേറിയ സമയമായ വൈകിട്ട് ആറു മുതല്‍ രാത്രി പത്ത് മണി വരെ പലപ്പോഴും ഓവര്‍ലോഡ് വന്ന് ഫീഡറുകള്‍ ഓഫാകുന്നതും ദുരിതം തീര്‍ക്കുന്നു. വേനല്‍സമയങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതുള്‍പ്പടെ ഗുരുതരമാ യ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. വൈദ്യുതി വിതരണം സുഗമമാക്കാന്‍ ജീവന ക്കാരും രാത്രികാലങ്ങളില്‍ ഏറെ കഷ്ടപ്പെടേണ്ടിയും വരുന്നു.
കല്ല്യാണക്കാപ്പില്‍ സബ് സ്റ്റേഷന്‍ വന്നാല്‍ കൂടുതല്‍ ഫീഡറുകള്‍ സ്ഥാപിച്ച് പ്രശ്നങ്ങള്‍ ക്ക് പരിഹാരം കാണാനാകും. മൂന്നരകോടിയോളം രൂപയാണ് നിര്‍മാണ ചെലവ് കണ ക്കാക്കുന്നത്. 33 കെവി, 11 കെവി ലൈനുകള്‍ കടന്ന് പോകുന്നതിനാല്‍ അനുയോജ്യമാ യ സ്ഥലം കൂടിയാണ്. സ്ഥലം ലഭ്യമായാല്‍ പദ്ധതി ആവിഷ്‌കരിച്ച് ഒരു വര്‍ഷത്തിനു ള്ളില്‍ സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃത ര്‍ പറയുന്നു. ഇതിന് പൊതുമരാമത്ത് വകുപ്പ് അനുകൂല നിലപാട് സ്വീകരിക്ക ണമെന്ന് ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. റെവന്യു വകുപ്പ് ഇടപെട്ട് കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പ്രതിനിധിക ളുമായി ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് തീരുമാനം.