തച്ചമ്പാറ: മണ്ണാര്‍ക്കാട് ഉപജില്ല ശാസ്‌ത്രോത്സവം നവംബര്‍ 6, 7 തിയതികളില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് എല്‍.പി സ്‌കൂള്‍ എന്നി വടങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 3833 വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളിലായി മാറ്റുരക്കും. തിങ്കളാഴ്ച രാവി ലെ ഒമ്പത് മണിക്ക് മണ്ണാര്‍ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ പതാ ക ഉയര്‍ത്തും. ഒറ്റപ്പാലം എം.എല്‍.എ കെ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓ.നാരായണന്‍കുട്ടി അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പ്രീത, മരുതി മുരുകന്‍, സുനിത ജോസഫ്, മണ്ണാര്‍ക്കാട് നഗരസ ഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കോങ്ങാട് എം.എല്‍.എ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.രാമചന്ദ്രന്‍, കെ.കെ.ലക്ഷ്മിക്കുട്ടി, കെ പി.എം.സലീം, ജ്യോതി അനില്‍കുമാര്‍, പി.രാമമൂര്‍ത്തി, ജസീന അക്കര, സജ്‌ന സത്താര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഒ. നാരായണന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ സ്മിത.പി.അയ്യങ്കുളം, ഉപജില്ലാ വിദ്യാഭ്യാസ ഓ ഫിസര്‍ സി.അബൂബക്കര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ എ.ആര്‍.രവിശങ്കര്‍, പ്രോഗ്രാം കണ്‍വീനര്‍ എ.ആര്‍.രാജേഷ്, പ്രചരണ സമിതി കണ്‍വീനര്‍ അസ്‌ലം കിളിരാനി, എസ്. ആര്‍.ഹബീബുള്ള, എ.വി.ബ്രൈറ്റി, കരീം മുട്ടുപാറ, നൗഷാദ് ബാബു, ജയരാജന്‍ മാസ്റ്റര്‍, മുഹമ്മദലി കല്‍ക്കണ്ടി, സിദ്ദീഖ് പാറോക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!