മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് കീഴില്‍ സംഘടിപ്പിക്കു ന്ന തൊഴില്‍മേള നവംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മണ്ണാര്‍ ക്കാട് ബസ് സ്റ്റാന്റാന്‍ഡിന് സമീപത്തെ ഐ.ടി.ഐ ആന്‍ഡ് എന്‍.ഐ.ടി ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. കേര ള നോളജ് ഇക്കോണമി മിഷന്‍, ജില്ലാ കുടുംബശ്രീ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, എന്‍.ഐ.ടി ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ യാണ് മേള നടത്തുന്നത്. വിവിധ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കാം. ഐ.ടി .ഐ, ഡിപ്ലോമ, എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറി യിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥി കള്‍ www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം .സ്‌പോട്ട് രജിസ്‌ട്രേ ഷന്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9778 785 765, 8943430 653.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!