മണ്ണാര്‍ക്കാട് : നഗരഭയുടെ ബഹുമുഖ പദ്ധതികള്‍ക്കായി മുക്കണ്ണത്തെ പാതാക്കരമലയി ല്‍ ഭൂമി വാങ്ങാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് താലൂക്ക് വികസന സമി തി യോഗത്തില്‍ ആവശ്യം. വഴിസൗകര്യമില്ലാത്തതും ആര്‍ക്കും വേണ്ടാത്തതുമായ സ്ഥ ലം വാങ്ങാനുള്ള നീക്കം ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇതിനെതി രെ പ്രമേയം പാസാക്കണമെന്നും പൊതുപ്രവര്‍ത്തകനായ ടി.കെ.സുബ്രഹ്മണ്യന്‍ ആവ ശ്യപ്പെട്ടു. മലയുടെ മുകളില്‍ ഖരമാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചാല്‍ മഴയിലും മറ്റും മാലിന്യങ്ങള്‍ ഒഴുകി താഴെ നെല്ലിപ്പുഴയിലെത്താനും വെളളം മലിനമാകാനും ഇടയുണ്ട്. പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതിക്കും ഭീഷണിയാകും. ജനവികാരം പദ്ധതിക്ക് എതിരാണെന്നും സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രമേയം പാസാക്കണമെന്ന ആവശ്യത്തെ പൊതുപ്രവര്‍ത്തകനായ റഷീദ് ആലായന്‍ എതിര്‍ത്തു. വികസന പദ്ധതിയില്‍ അപാകതയുണ്ടെങ്കില്‍ അന്വേഷണം നടത്തണം. ഏറ്റകുറച്ചിലുകളും പാളിച്ചകളുമുണ്ടെങ്കില്‍ തിരുത്തുകയാണ് വേണ്ടതെ ന്നും ചോദ്യം ചെയ്ത് വികസന പദ്ധതിയെ ഇല്ലാതാക്കുന്ന ശ്രമങ്ങളുണ്ടാകരുതെന്നും റഷീദ് ആലായന്‍ ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഫെയര്‍വാല്യൂ ഉയര്‍ത്തിയതുമായി ബന്ധ പ്പെട്ട പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെവന്യു വകുപ്പ് ഇത് സംബന്ധിച്ചെല്ലാം അന്വേഷണം നടത്തി വരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു.
സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് കല്ല്യാണക്കാപ്പിന് സമീപത്ത് പൊതുമരാമത്ത് റോ ഡിനോട് ചേര്‍ന്ന അഞ്ച് സെന്റ് സ്ഥലം വകുപ്പ് വിട്ട് നല്‍കാത്തതും ചര്‍ച്ചയായി. സ്ഥലം കൈമാറുന്നതിന് കിഫ്ബി അനുകൂലമാണ്. എന്നാല്‍ റോഡും പുറമ്പോക്കും റോഡി നോട് ചേര്‍ന്ന സ്ഥലങ്ങളും പതിച്ച് നല്‍കരുതെന്ന് മുന്‍ ഉത്തരവുള്ളതായി വകുപ്പ് പ്രതി നിധി അറിയിച്ചു. ഇക്കാര്യത്തില്‍ റെവന്യുവകുപ്പ് ഇടപെട്ട് കെ.എസ്.ഇ.ബി, പൊതുമ രാമത്ത് വകുപ്പ് നിരത്തുവിഭാഗം അധികൃതരുമായി ചര്‍ച്ച നടത്താന്‍ ധാരണയായി. മഴ ക്കാലം കഴിയാറായിട്ടും നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം വേണ്ടരീതിയില്‍ നട ത്തിയിട്ടില്ലെന്നും നഗരത്തിന്റെ ഹൃദയഭാഗത്തിലെ ഓടകളടക്കം അടഞ്ഞ് കിടക്കു ന്നതായും ആക്ഷേപമുയര്‍ന്നു.
ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയ നഗരത്തില്‍ ഇപ്പോള്‍ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പു ഴ വരെയും ഗതാഗത തടസം നേരിടുന്നുണ്ടെന്നും പരാതിയുയര്‍ന്നു. ആളുകളെ ബുദ്ധി മുട്ടിക്കുന്ന തരത്തിലാണ് മണ്ണാര്‍ക്കാട് ഒന്ന് വില്ലേജ് ഓഫിസര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശനമുണ്ടായി. കാഞ്ഞിരത്ത് പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ് നിരവധി വീ ടുകളും മറ്റുമുള്ള കല്ലമല റോഡിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും ഇത് അനുവദിക്കരു തെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രപ്പൊസല്‍ എക്‌സൈസ് സര്‍ ക്കിള്‍ ഓഫിസില്‍ ലഭ്യമായിട്ടില്ലെന്ന് വകുപ്പ് പ്രതിനിധി അറിയിച്ചു. താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം എം.ഉണ്ണീന്‍ അധ്യ ക്ഷനായി. തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ സി. വിനോദ്, പൊ തുപ്രവര്‍ത്തകരായ എ.കെ.അബ്ദുള്‍ അസീസ്, പി.അബ്ദുള്ള, മോന്‍സി തോമസ്, വി.എ. കേശവന്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.